റോഡ്രിഗസിൻെര വരവ്;​ ഡഗ്ലസ്​ കോസ്​റ്റയെ ബയേൺ യുവൻറസിന് നൽകി

മ്യൂണിക്​: റയൽ മഡ്രിഡ്​ സൂപ്പർ താരം ഹാമിഷ്​ റോഡ്രിഗസ്​ ബയേണിലെത്തിയതോടെ സ്​ഥാനം നഷ്​ടപ്പെട്ടത്​ ബ്രസീൽ മിഡ്​ഫീൽഡർ ഡഗ്ലസ്​ കോസ്​റ്റക്ക്​. കൊളംബിയൻ താരത്തി​​​െൻറ വരവോടെ കോസ്​റ്റയെ കരാറടിസ്​ഥാനത്തിൽ യുവൻറസിന്​ ​നൽകാൻ ബയേൺ മ്യൂണിക്​ ക്ലബ്​ മാനേജ്​മ​​െൻറ്​ തീരുമാനിച്ചു. കോസ്​റ്റയുടെ കൈമാറ്റം ബയേണും യുവൻറസും ഒൗദ്യോഗികമായി സ്​ഥിരീകരിച്ചു. റോഡ്രിഗസും കരാറടിസ്​ഥാനത്തിലാണ്​ ബയേൺ മ്യൂണി​ക്കിലേക്കെത്തിയത്​. അടുത്ത സമ്മർ ട്രാൻസ്​ഫർ വിൻഡോയിൽ താരത്തെ പൂർണമായി വാങ്ങാൻ യുവൻറസിനായേക്കും. നിലവിലെ കരാർ തുക പുറത്തുവിട്ടിട്ടില്ല. എന്നാൽ, താരത്തെ അടുത്ത ട്രാൻസ്​ഫർ വിൻഡോയിൽ വാങ്ങു​േമ്പാൾ ഏകദേശം 40 മില്യൺ യൂറോ (293 കോടി) യുവൻറസ്​ നൽകേണ്ടിവരും. 

2015ൽ യുക്രെയ്​ൻ ക്ലബായ ഷാക്​തറിൽനിന്നാണ്​ ബ്രസീൽ താരം ബയേൺ മ്യൂണിക്കിലേക്കെത്തുന്നത്​. 30 മില്യൺ യൂറോക്കാണ്​ (ഏകദേശം 220 കോടി) താരം അലിയൻസ്​ അരീനയിലേക്ക്​ നീങ്ങിയത്​. ബയേണിനോടൊപ്പം രണ്ടു ബുണ്ടസ്​ലിഗ കിരീടങ്ങളിലും ഡി.എഫ്​.ബി പൊക്കൽ, ഡി.എഫ്​.എൽ സൂപർ കപ്പ്​ ചാമ്പ്യന്മാരായതിലും പങ്കാളിയായി. 

യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ റയൽ മഡ്രിഡിനോട്​ തോറ്റ യുവൻറസ്​ പുതിയ സീസണിൽ ടീം ശക്​തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്​. ബുള്ളറ്റ്​ ഷോട്ടുകളിലും വേഗതയിലും കഴിവുതെളിയിച്ച ​ബ്രസീലിയൻ താരമെത്തുന്നതോടെ ടീമി​​​െൻറ മധ്യനിര ശക്​തിപ്പെടുമെന്നാണ്​ കോച്ച്​ മാസിമില്യാനോ അലെഗ്രിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ സീസണിൽ യുവൻറസി​​​െൻറ വിങ്ങിൽ ഗംഭീര ഫോമിലായിരുന്ന മറ്റൊരു ബ്രസീൽ താരം ഡാനി ആൽവസ്​ ക്ലബ്​ വിട്ടതോടെ ആ സ്​ഥാനത്തേക്ക്​ മറ്റൊരു കളിക്കാരനെ കോച്ചും മാനേജ്​മ​​െൻറും നോട്ടമിടുന്നുണ്ട്​. 


 

Tags:    
News Summary - Juventus sign Douglas Costa on loan from Bayern Munich sports news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.