മിലാൻ: ഇറ്റലിയിൽ ചാമ്പ്യന്മാരായ യുവൻറസിെൻറ ൈജത്രയാത്ര തുടരുന്നു. ചാമ്പ്യൻസ് ലീഗ് ഇടവേളക്കുശേഷം നടന്ന ‘സീരി എ’ മത്സരത്തിൽ ഫിയോറൻറീനയെ അവരുടെ തട്ടകത്തിൽ 3-0ത്തിന് തോൽപിച്ചു. റോഡ്രിഗോ ബെൻടാൻകർ, ജോർജീനിയോ ചെല്ലിനി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഗോളിലാണ് യുവൻറസിെൻറ തകർപ്പൻ ജയം. ഇതോടെ, വെറും 14 കളിയിൽനിന്ന് യുവെയുടെ പോയൻറ് 40 കടന്നു. സാധ്യമായതിൽ നഷ്ടപ്പെട്ടത് ഒരു സമനിലയിലൂടെ വെറും രണ്ട് പോയൻറുകൾ മാത്രം. നാപോളിയും (29) ഇൻറർ മിലാനുമാണ് (28) രണ്ടും മൂന്നും സ്ഥാനത്ത്.
14 മത്സരങ്ങളിൽ 13ഉം ജയിച്ച യുവെ, ഫിയോറൻറീനയുടെ തട്ടകത്തിലും മേധാവിത്വം കളയാതെ പന്തുതട്ടി. മുന്നേറ്റത്തിൽ ആദ്യം ഇടതുവിങ്ങിലൂടെ കുതിച്ച സൂപ്പർതാരം ക്രിസ്റ്റ്യാനോയെ പ്രത്യേകം വരിഞ്ഞുമുറുക്കിയാണ് ഫിയോറൻറീന പ്രതിരോധം തീർത്തത്. ഇതോടെ, പൗലോ ഡിബാലയും മാരിയോ മാൻസുകിച്ചും അനായാസം കളിച്ചു. പ്രതിരോധപ്പൂട്ട് പൊളിക്കാൻ ക്രിസ്റ്റ്യാനോ വിങ്ങുകൾ മാറിമാറിക്കളിച്ചതോടെ, ഫിയോറൻറീനോ ഗോൾമുഖം പലതവണ പരീക്ഷിക്കപ്പെട്ടു. ഒടുവിൽ 31ാം മിനിറ്റിൽ ഡിബാലയും റോഡ്രിഗോ ബെൻടാൻകറും ഒന്നിച്ചുനടത്തിയ മിന്നാലാക്രമണം ഫലംകണ്ടു.
ഡിഫൻഡർമാരെ വരിഞ്ഞുമാറ്റി ഡിബാല നൽകിയ പാസിൽ പന്തുമായി ബോക്സിലേക്ക് ബെൻടാൻകർ കുതിച്ചു. മുന്നിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോ ബോക്സിൽനിന്ന് വലതു മൂലയിലേക്ക് നീങ്ങിയതോടെ ഡിഫൻഡറും പിന്നാലെ കൂടി. ഇതോടെ വിടവ് കണ്ട ഉറുഗ്വായ് താരം സമയം ഒട്ടുംപാഴാക്കാതെ നിറയൊഴിച്ചു. ആദ്യ പകുതി പിന്നീട് ഗോളുകളൊന്നും പിറന്നില്ല. 69ാം മിനിറ്റിൽ യുവാൻ കഡ്രാഡോ നൽകിയ പാസിൽനിന്ന് ജോർജീനിയോ ചെല്ലിനിയുടെ തകർപ്പൻ ഗോളുമെത്തിയതോടെ യുവൻറസ് വീണ്ടും മുന്നിലെത്തി. പിന്നാലെ ഹാൻഡ്ബാളിന് ലഭിച്ച െപനാൽറ്റി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (79) ഗോളാക്കുകയും ചെയ്തതോടെ, ചാമ്പ്യന്മാർക്ക് ഗംഭീര ജയമായി.
സീരി ‘എ’യിൽ ക്രിസ്റ്റ്യാനോയുടെ പത്താം ഗോളാണിത്. ഇരട്ട അക്കം തികച്ചത് വെറും 14 മത്സരത്തിൽ. യുവൻറസിൽ 61 വർഷത്തെ ഇടവേളക്കുശേഷമാണ് ഇത്രയും വേഗത്തിൽ ഒരു താരം 10 ഗോളടിക്കുന്നത്. 1957ൽ ജോൺ ചാൾസായിരുന്നു 14 കളിയിൽ 10 ഗോൾനേടിയ താരം. അതിനുശേഷം ക്രിസ്റ്റ്യാനോയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.