മിലാൻ: ഒരിക്കൽകൂടി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിെൻറ രക്ഷകനായി. ലാസിയോയുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ, ക്രിസ്റ്റ്യാനോയുടെ െപനാൽറ്റി ഗോ ളിൽ യുവൻറസ് 2-1ന് ജയിച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള നാപോളിയുമായി യുവൻറസ് 11 േപായൻറ് മുന്നിലെത്തി. എംറി കാനിെൻറ സെൽഫ് ഗോളിലാണ് (59ാം മിനിറ്റ്) ചാമ്പ്യന്മാർ ആദ്യം പിന്നിലാവുന്നത്. എന്നാൽ, 74ാം മിനിറ്റിൽ ജോ കാൻസലോയുടെ ഗോളിൽ യുവൻറസ് ലാസിയോക്കൊപ്പമെത്തി. കളി സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്രിസ്റ്റ്യാനോ (88)പെനാൽറ്റിയിലൂടെ രക്ഷകനാവുന്നത്. സീരി ‘എ’യിൽ താരത്തിെൻറ 15ാം ഗോളാണിത്.
ഫ്രഞ്ച് ലീഗ്: പി.എസ്.ജിക്ക് ജയം പാരിസ്: 18ാം ജയവുമായി ലീഗ് വണ്ണിൽ പാരിസ് ചാമ്പ്യന്മാർ കുതിപ്പ് തുടരുന്നു. പരിക്കേറ്റ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ഇല്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജി റിനൈസിനെ 4-1ന് േതാൽപിച്ചു. നെയ്മറിെൻറ അഭാവത്തിൽ എഡിൻസൻ കവാനി(7, 71), എയ്ഞ്ചൽ ഡി മരിയ(60), എംബാപ്പെ(66) എന്നിവരാണ് സ്കോറിങ് ചുമതല ഏറ്റെടുത്തത്അതേസമയം, പരിക്കേറ്റ നെയ്മർ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ മത്സരത്തിൽ തിരിച്ചെത്തുമോയെന്ന കാര്യത്തിൽ സംശയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.