തോറ്റിട്ടും  യുവന്‍റസ് ഒന്നാമത്


മിലാന്‍: ഇറ്റാലിയന്‍ സീരി ‘എ’യില്‍ കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ള യുവന്‍റസിന് തോല്‍വി. ഫിയോറെന്‍റിനയോട് 2-1നായിരുന്നു കീഴടങ്ങല്‍. എങ്കിലും, ഒരു പോയന്‍റ് ലീഡില്‍ യുവന്‍റസ് തന്നെ പട്ടികയില്‍ ഒന്നാമത്. നികോള കാലിനിച് (36), മിലാന്‍ ബാഡെല്‍ (54) എന്നിവരാണ് ഫിയോറെന്‍റിനക്കായി സ്കോര്‍ ചെയ്തത്. 58ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെ്ന്‍ യുവന്‍റസിന്‍െറ ആശ്വാസ ഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ നാപോളി 3-1ന് പെസ്കാരയെയും, ഇന്‍റര്‍മിലാന്‍ 3-1ന് ചീവോ വെറോണയെയും , എ.എസ് റോമ 1-0ത്തിന് ഉദ്നിസിനെയും തോല്‍പിച്ചു. 19 കളിയില്‍ 45 പോയന്‍റുമായാണ് യുവന്‍റസ് ഒന്നാം സ്ഥാനത്ത്. റോമ (44) രണ്ടും നാപോളി (41) മൂന്നും സ്ഥാനത്താണ്.

Tags:    
News Summary - juventus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.