മഡ്രിഡ്: തുടർച്ചയായ അഞ്ചാം തവണയും കിങ്സ് കപ്പ് നൂകാംപിലെത്തിക്കാൻ കറ്റാലൻ നിര കലാശപ്പോരിനുണ്ടാവുേമാ അതോ, ഹോം ഗ്രൗണ്ടിൽ ബാഴ്സയെ തരിപ്പണമാക്കിയ റാമോസും സം ഘവും ഫൈനലിൽ ബൂട്ടുകെട്ടുമോ? കിങ്സ് കപ്പ് രണ്ടാംപാദ സെമിഫൈനലിന് സാൻറിയാേഗാ ബ െർണബ്യൂവിൽ പന്തുരുളുേമ്പാൾ രണ്ടിലൊരു ഫൈനലിസ്റ്റുകളെ ഇന്നറിയാം.
ബാഴ്സയു ടെ തട്ടകത്തിൽ നടന്ന ആദ്യപാദ പോരാട്ടം 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു. ലൂകാസ് വാ സ്ക്വസിെൻറ ഗോളിൽ ആദ്യം മുന്നിലെത്തിയ റയൽ മഡ്രിഡിനെതിരെ മാൽകം വണ്ടർ ഗോളുമായി ബാഴ്സയെ ഒപ്പമെത്തിക്കുകയായിരുന്നു. ബാഴ്സക്കെതിരെ എവേ ഗോൾ കൈയിലുള്ളതും ഹോം ഗ്രൗണ്ടിലെ ആനുകൂല്യവും തങ്ങളുടെ രക്ഷക്കെത്തുമെന്ന പ്രതീക്ഷയിലാണ് റയൽ. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ച 1.30നാണ് മത്സരം. ഇന്ത്യയിൽ തത്സമയ ടി.വി സംപ്രേഷണമില്ല. രണ്ടാം സെമിയിൽ വലൻസിയ റിയൽ ബെറ്റിസിനെ നേരിടും.
ടീമിനെ ഒരുക്കി സൊളാരി
യൂറോപ്പിലെ രാജാക്കന്മാരായപ്പോഴും ആഭ്യന്തര കപ്പുകൾ അടുത്തിടെ റയൽ മഡ്രിഡിന് കിട്ടാക്കനിയായിരുന്നു. 2014 മുതൽ കിങ്സ് കപ്പിൽ റയൽ മുത്തമിട്ടിട്ടില്ല. ആ ചരിത്രം തിരുത്താനാണ് സൊളാരി തന്ത്രം മെനയുന്നത്. ഇൗ സീസണിലെ ആദ്യ എൽക്ലാസികോയിൽ 5-1ന് തോറ്റിരുന്നെങ്കിലും പിന്നീട് റയൽ ട്രാക്കിലായി. അവസാന എൽ ക്ലാസികോയിൽ ബാഴ്സയെ തളച്ചതടക്കം പഴയ പോരാട്ടവീര്യം തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ് റയൽ താരങ്ങൾ. ഇന്നത്തെ മത്സരത്തിനു പിന്നാലെ ശനിയാഴ്ച ലാ ലിഗയിലും റയലിന് ബാഴ്സയെ നേരിടണം. ഇസ്കോ പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്നതൊഴിച്ചാൽ റയൽ നിരയിൽ മറ്റു ആശങ്കകളൊന്നുമില്ല.
റെക്കോഡ് ലക്ഷ്യമിട്ട് ബാഴ്സ
തുടർച്ചയായ അഞ്ചു കിങ്സ് കപ്പ് കിരീടങ്ങളെന്ന റെക്കോഡ് ലക്ഷ്യത്തിലേക്കാണ് ബാഴ്സയുടെ കണ്ണ്. ആ നേട്ടം എത്തിപ്പിടിക്കാൻ ബാഴ്സക്ക് ഇന്ന് ജയിച്ചേ പറ്റൂ. ഫോമിലേക്ക് തിരിച്ചെത്തിയ ലയണൽ മെസ്സിയിലാണ് കറ്റാലന്മാരുടെ പ്രതീക്ഷ. അവസാന മത്സരത്തിൽ സെവിയ്യയെ 4-2ന് മലർത്തിയടിച്ചപ്പോൾ ഹാട്രിക്കുമായി ടീമിനെ നയിച്ചത് മെസ്സിയായിരുന്നു. മെസ്സിയെ പൂട്ടാൻ കസമിറോക്കോ റാഫേൽ വറാനെക്കോ ചുമതല നൽകിയായിരിക്കും റയൽ കോച്ചിെൻറ തന്ത്രങ്ങൾ. ചരിത്രം ബാഴ്സക്കൊപ്പമുണ്ടെന്നത് കറ്റാലന്മാരെ ആശ്വാസത്തിലാക്കുന്നു. 2014നു ശേഷം കിങ്സ് കപ്പിൽ ബെർണബ്യൂവിൽ ബാഴ്സലോണ തോറ്റിട്ടില്ല. പ്രധാന പ്രതിരോധ താരം സാമുവൽ ഉംറ്റിറ്റി മടങ്ങിയെത്തിയത് ബാഴ്സക്ക് ഉണർവേകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.