കക്ഷത്തുള്ളത് വീഴാനും പാടില്ല, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം എന്നപോലെയാണിപ്പോൾ യൂറോപ്യൻ ഫുട്ബാൾ. ആസന്നമായ ലോകകപ്പാണ് താരങ്ങളുടെ ലക്ഷ്യം. അതിനുമുമ്പ് ലീഗ് കിരീടം പിടിക്കണം. ക്ലബ് ഫുട്ബാളിലെ മരണപ്പോരാട്ടത്തിൽ പരിക്കുപറ്റരുത്. ഫുൾഫിറ്റ്നസോടെ ലോകകപ്പിന് പൊരുതണം.
യൂറോപ്പിലെ ‘ബെസ്റ്റ് ഫോർ’ എന്നു വിശേഷിപ്പിക്കുന്ന ലീഗുകളിൽ ഇനിയുള്ളത് ആവേശം നിറയുന്ന ഫൈനൽ ലാപ്പ് അങ്കങ്ങൾ. ഇംഗ്ലണ്ടിലും ജർമനിയിലും കിരീടമുറപ്പിച്ചപ്പോൾ, ഇറ്റലിയിലും സ്പെയിനിലും കളി മുറുകുകയാണ്. കിരീടം തീർപ്പായ ഇടങ്ങളിൽ ആദ്യ നാലു സ്ഥാനക്കാർക്കായി മരണപ്പോരാട്ടങ്ങൾ. മേയ് 21 വരെ നീളുന്ന ഉദ്വേഗങ്ങളിൽ ചോരപൊടിയാതെയും കണ്ണീർ വീഴാതെയും വിജയിക്കാനുള്ള തത്രപ്പാടിലാണ് യൂറോപ്പിെൻറ ക്ലാസ് ടീമുകളും സൂപ്പർതാരങ്ങളും.
ഇംഗ്ലണ്ട്: റെക്കോഡിന് സിറ്റി ബഹുദൂരം 2ലീഡുമായി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമണിഞ്ഞുകഴിഞ്ഞു. പെപ് ഗ്വാർഡിയോളക്കു കീഴിൽ കന്നിക്കിരീടമണിഞ്ഞ സിറ്റിയുടെ അടുത്ത ലക്ഷ്യം ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയൻറ് വേട്ടക്കാരാവുകയെന്നതാണ്. നാലു കളികൂടി ബാക്കിനിൽക്കെ ചെൽസിയുടെ പേരിലുള്ള റെക്കോഡ് (95 പോയൻറ്) മറികടക്കുക സിറ്റിക്ക് അനായാസം. എന്നാൽ, പിൻനിരയിലാണ് പോരാട്ടം. ആദ്യ നാലിൽ ഒന്നാകാൻ രംഗത്തുള്ളത് സിറ്റി ഒഴികെ അഞ്ചുപേർ. കിരീട സാധ്യത കൽപിച്ച ചെൽസി അഞ്ചാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്താണിപ്പോൾ. ആഴ്സനൽ ആറാം സ്ഥാനത്തും. ശേഷിക്കുന്ന മത്സരങ്ങളിൽ ഒാരോ പോയൻറും ടീമുകൾക്ക് നിർണായകമാണ്.
സ്പെയിൻ: ഒരു പോയൻറകലെ ബാഴ്സക്ക് കിരീടം അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നാളെ രാത്രി ബാഴ്സലോണ കിരീടമണിയും. ഡിപോർടീേവാ ലാ കൊറൂണയെ എവേ ഗ്രൗണ്ടിൽ നേരിടുന്ന ബാഴ്സക്ക് സമനിലകൊണ്ട് സീസണിലെ കിരീടം സ്വന്തമാക്കാം. അഞ്ചു കളി ബാക്കിനിൽക്കെയാണ് മെസ്സിക്കും സംഘത്തിനും ഇൗ ഗോൾഡൻ ചാൻസ്. അതേസമയം, ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്ഷ്യമിടുന്ന റയൽ മഡ്രിഡിനാണ് നാണക്കേട്. നാലു പോയൻറ് വ്യത്യാസത്തിൽ മൂന്നാമതുള്ള റയലിന് ശേഷിച്ച മത്സരങ്ങൾ സ്ഥാനം മെച്ചപ്പെടുത്താനുള്ള അവസരമാണ്.
ഇറ്റലി: സീരിയസ് സീരി ‘എ’ കൈപ്പിടിയിലൊതുങ്ങിയ സീരി ‘എ’ കിരീടം താഴെവീഴുമോയെന്ന പേടിയിലാണ് യുവൻറസ്. അപ്രതീക്ഷിതമായൊരു തോൽവിയും സമനിലയും യുവൻറസിെൻറ മുന്നേറ്റത്തിന് തിരിച്ചടിയായി. ഇപ്പോൾ ഒന്നാമതുള്ള യുവൻറസും രണ്ടാമതുള്ള നാപോളിയും തമ്മിലെ വ്യത്യാസം ഒരു പോയൻറ് മാത്രം. രണ്ടു ദിവസം മുമ്പത്തെ മത്സരത്തിൽ നാപോളിയോട് ഒരു ഗോളിന് തോറ്റതാണ് യുവൻറസിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇരു ടീമിനും ഇനിയുള്ളത് നാലു കളികൾ. ഇൻറർ മിലാൻ, ബൊളോന, റോമ, വെറോന എന്നിവരാണ് യുവൻറസിെൻറ എതിരാളികൾ. ഫിയോറെൻറിന, ടോറിനോ, സാംദോറിയ, ക്രോടോൺ എന്നിവരാണ് നാപോളിയുടെ എതിരാളികൾ.
ജർമനി: പോരാട്ടം പിൻനിരയിൽ 31 കളിയിൽ 78 പോയൻറുമായി ബയേൺ മ്യൂണിക് നേരേത്തതന്നെ ബുണ്ടസ് ലിഗ കിരീടമുറപ്പിച്ചു. ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത തേടിയാണ് പോരാട്ടം. രണ്ടാം സ്ഥാനത്തുള്ള ഷാൾകെ (56), തൊട്ടുപിന്നിലായുള്ള ബൊറൂസിയ (54), ലെവർകൂസൻ (51), ഹൊഫൻഹീം (49) എന്നിവർ ആദ്യ നാലിൽ ഇടംപിടിക്കാനായി വരുംദിനങ്ങളിൽ പോരടിക്കണം.
ഫ്രാൻസ്: എതിരില്ലാതെ പി.എസ്.ജി 34 കളിയിൽ 90 പോയൻറ് പോക്കറ്റിലാക്കിയ പി.എസ്.ജി ഏറെ മുേമ്പ ലീഗ് വൺ കിരീടമണിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മോണകോയെക്കാൾ 20 പോയൻറ് ലീഡ്. എന്നാൽ, ലിയോൺ (69), മാഴ്സെ (69) എന്നിവർ മുൻനിരയിൽ ഇടംപിടിക്കാൻ വീറോടെ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.