പാരിസ്: ഈ ദിനത്തിനായിരുന്നു ലെസ്റ്ററിലെ ആരാധകര്‍ കാത്തിരുന്നത്. ആറു മാസം മുമ്പ് തങ്ങളുടെ ക്ളബ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ‘ജയന്‍റ് കില്ലറായി’ കുതിച്ചുകയറി ചാമ്പ്യന്മാരായ നാള്‍ മുതല്‍ കാത്തിരുന്ന മുഹൂര്‍ത്തം. യൂറോപ്യന്‍ വന്‍കരയുടെ എലൈറ്റ് ക്ളബ് പോരാട്ടമായ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റംകുറിക്കുക, അരങ്ങേറ്റത്തില്‍തന്നെ നോക്കൗട്ടിലത്തെുക. താലോലിച്ചുനടന്ന സ്വപ്നം സ്വന്തം മണ്ണില്‍തന്നെ സാക്ഷാത്കരിക്കപ്പെട്ടാലോ. ഇതില്‍പരം ഇരട്ടിമധുരമുള്ള സന്തോഷം വേറെയെന്ത്. നവംബര്‍ രണ്ടിന് ഡെന്മാര്‍ക്കിലെ കോപന്‍ഹേഗനില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയായതോടെയാണ് ബുധനാഴ്ച സ്വന്തം തട്ടകമായ കിങ് പവര്‍ സ്റ്റേഡിയത്തിലെ മത്സരം ലെസ്റ്ററിന് നിര്‍ണായകമായത്. ഗ്രൂപ് ‘ജി’യിലെ അഞ്ചാം മത്സരത്തില്‍ എതിരാളിയായത് ബെല്‍ജിയത്തിലെ ക്ളബ് ബ്രൂജ്. ഉടമ തായ് കോടീശ്വരന്‍ വിചായ് ശ്രീവര്‍ധനപ്രഭ ഉള്‍പ്പെടെയുള്ള പ്രമുഖരെ സാക്ഷിയാക്കി 2-1ന്‍െറ ജയവുമായി ‘നീലക്കുറക്കന്‍മാര്‍’ ചരിത്ര നേടത്തിലേക്ക് ജൈത്രയാത്ര നടത്തി.
കിക്കോഫിനു മുമ്പേ വിജയമൂഡിലായിരുന്നു ലെസ്റ്റര്‍. പന്തുരുണ്ട് അഞ്ചാം മിനിറ്റില്‍ ജപ്പാന്‍ താരം ഷിന്‍ജി ഒകസാകിയുടെ ഗോളിലൂടെ ഇംഗ്ളീഷ് ചാമ്പ്യന്മാര്‍ മുന്നിലത്തെി. രണ്ടാം ഗോള്‍ 30ാം മിനിറ്റില്‍ റിയാദ് മെഹ്റസ് പെനാല്‍റ്റിയിലൂടെയും നേടി. അഞ്ചു കളിയില്‍ നാലു ജയവും ഒരു സമനിലയുമായി 13 പോയന്‍റ് നേടിയാണ് ലെസ്റ്റര്‍ പ്രീക്വാര്‍ട്ടറിലത്തെുന്നത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തോറ്റ് നാണംകെടുമ്പോള്‍ ചാമ്പ്യന്‍സ് ലീഗിലെ ജയത്തെക്കുറിച്ച് കോച്ച് ക്ളോഡിയോ റനേരിക്ക് മറുപടിയുണ്ടായിരുന്നു: ‘‘ഞങ്ങളുടെ ശ്രദ്ധ ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഗ്രൂപ് ജേതാക്കളായതോടെ, ഈ ആത്മവിശ്വാസം ഇനി പ്രീമിയര്‍ ലീഗിലും കാണാം.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.