മോസ്കോ: ലോകമെങ്ങുമുള്ള അർജൻറീന ആരാധകരുടെ ഹൃദയം നിലച്ച നിമിഷമായിരുന്നു അർജൻറീന-െഎസ്ലാൻഡ് മൽസരത്തിലെ 64ാം മിനിട്ട്. 1-1 സമനിലയിൽ തുടരുകയായിരുന്ന മൽസരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻറീനക്ക് മുന്നിലെത്താൻ ലഭിച്ച നിർണായക പെനാൽട്ടി ലിയോ എന്ന ലയണൽ മെസി പാഴാക്കി നിമഷമായിരുന്നു അത്. മൽസരം സമനിലയിൽ അവസാനിച്ചുവെങ്കിലും മെസി പാഴാക്കിയ പെനാൽട്ടിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഇനിയും അവസാനമായില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി സാക്ഷാൽ മെസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
െഎസ്ലൻഡിനെതിരായ പെനൽട്ടി നഷ്ടപ്പെടുത്തിയതിൽ ദു:ഖമുണ്ട്. പെനാൽട്ടി നേടിയിരുന്നെങ്കിൽ മൽസരംഫലം മറ്റൊന്നാവുമായിരുന്നു. അർജൻറീന അർഹിച്ച വിജയമാണ് എെൻറ പിഴവ് കൊണ്ട് നഷ്ടമായത്. പക്ഷേ അടുത്ത മൽസരത്തിൽ ടീം തിരിച്ചുവരും- മെസി പറഞ്ഞു.
കളിയുടെ 72 ശതമാനവും പന്ത് അർജൻറീനയുടെ കൈവശമായിരുന്നു. എങ്കിലും ഗോളിയെ കബളിപ്പിച്ച് വലകുലുക്കാൻ അഗ്യുറോക്ക് മാത്രമേ സാധിച്ചുള്ളു. 10 തവണ െഎസ്ലാൻഡ് ഗോൾവല നോക്കി മെസി ഷോട്ടുതിർത്തെങ്കിലും നിർഭാഗ്യം മെസിയെ വിടാതെ പിന്തുടരുകയായിരുന്നു. ക്രോയേഷ്യക്കെതിരെ വ്യാഴാഴ്ചയാണ് അർജൻറീനയുടെ രണ്ടാം മൽസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.