ബാഴ്സലോണ: ഈ സീസൺ അവസാനത്തോടെ മെസിക്ക് എപ്പോൾ വേണമെങ്കിലും ക്ലബ് വിട്ടുപോകാമെന്ന് ബാഴ്സലോണ. ആരാധകരെ ഞെട്ടിച ്ചുകൊണ്ട് ബാഴ്സലോണ പ്രസിഡന്‍റ് ജോസഫ് മരിയ ബർട്ടാമ്യുവാണ് മെസിക്ക് ക്ലബ് വിട്ടുപോകാൻ അനുവാദമുണ്ടെന്ന് സ്ഥിര ീകരിച്ചത്.
2017ൽ നാല് വർഷത്തെ കരാറാണ് മെസി ബാഴ്സലോണയുമായി ഒപ്പിട്ടത്. ഇത് പ്രകാരം 2021 ജൂണ്‍ 30 വരെ മെസി ബാഴ്സയിൽ തുടരണം. എന്നാൽ, കാലാവധി തീരും മുമ്പേ ക്ലബ് വിടാൻ മെസിക്ക് അനുവാദമുണ്ടെന്നാണ് ക്ലബ് നിലപാടെടുത്തിരിക്കുന്നത്.
മെസി 2021ന് ശേഷവും ബാഴ്സയിൽ തുടരണമെന്നാണ് ആഗ്രഹം. എന്നാൽ മെസിയുടെ തീരുമാനത്തെ കുറിച്ചുള്ള ആശങ്ക തങ്ങൾക്കില്ല. സാവി, കാർലോസ് പുയോൾ, ഇനിയേസ്റ്റ എന്നീ താരങ്ങളുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു ക്ലബിന് -ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ബർട്ടാമ്യു പറഞ്ഞു.
ബാഴ്സയുടെ റെക്കോർഡ് ഗോൾ സ്കോറർ ആയ മെസി നിലവിൽ പരിക്കിന്‍റെ പിടിയിലാണ്. മെസിയുടെ അഭാവത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ബാഴ്സലോണക്ക് ലാലിഗയിലെ മൂന്ന് കളികളിൽ നിന്ന് നാല് പോയിന്‍റ് മാത്രമാണ് നേടാൻ സാധിച്ചത്.
2003-04 സീസണിലാണ് മെസി ബാഴ്സലോണയിലെത്തുന്നത്. പിന്നീട് ക്ലബിന്‍റെ അവിഭാജ്യ ഘടകമായി മെസി മാറി. നേരത്തെ, മെസിയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചെങ്കിലും താരം അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.