ബാഴ്സലോണ: സ്പാനിഷ് ലീഗിൽ റെക്കോർഡിട്ട് ബാഴ്സോണ താരം ലണയൽ മെസി. റയൽ മലോർക്കക്കെതിരായ മൽസരത്തിൽ ഗോൾ നേടിയതോടെയാണ് സ്പാനിഷ് ലീഗിലെ തുടർച്ചയായ 12 സീസണുകളിലും 20 ഗോൾ നേടുന്ന താരമായി മെസി മാറിയത്.
ലയണൽ മെസ്സിയുടെ പ്രകടന മികവിൽ മേലാർക്കയെ 4-0 നാണ് ബാഴ്സലോണ തകർത്ത് വിട്ടത്. പേശി വേദനയടക്കമുള്ള പ്രശ്നങ്ങളിൽ വലയുകയായിരുന്ന മെസ്സി കളിക്കളത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളടിക്കുകയും രണ്ട് ഗോളുകളിലേക്ക് സൂപ്പർ താരം വഴി തുറക്കുകയും ചെയ്തു.
കോവിഡ് ഇടവേളക്ക് ശേഷമായിരുന്നെങ്കിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങളൊന്നും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. പരസ്പരം ആശ്ലേഷിച്ചാണ് കളിക്കാർ കളം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.