ബാഴ്സലോണ: ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത റയൽ മഡ്രിഡ് ദുർബലമായെന്ന് ബാഴ്സലോണ നായകൻ ലയണൽ മെസ്സി. സീസൺ ആരംഭത്തിൽ ക്രിസ്റ്റ്യാനോ ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്ക് കൂടുമാറിയതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ ഒമ്പതുവർഷമായി സ്പാനിഷ് ഫുട്ബാളിലെ മുഖ്യ എതിരാളിയായ മെസ്സിയുടെ പരാമർശം.
‘‘റയൽ മഡ്രിഡ് ലോകത്തെ ഏറ്റവും മികച്ച ടീമാണെന്നതിൽ സംശയമില്ല. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യം അവരെ ദുർബലമാക്കി. അതേസമയം, പോർചുഗൽ താരത്തിെൻറ വരവോടെ യുവൻറസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കരുത്തുള്ളവരുമായി’’ -കാറ്റേലാണിയ റേഡിയത്തിനു നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
‘‘ക്രിസ്റ്റ്യാനോ റയൽ വിട്ടത് അത്ഭുതപ്പെടുത്തി. ഏറെ ടീമുകൾ ആഗ്രഹിക്കുന്ന താരമാണ് അയാൾ. അദ്ദേഹത്തിെൻറ ടീം തെരഞ്ഞെടുപ്പ് തെറ്റിയില്ല’’ -ബാഴ്സ നായകൻ പറഞ്ഞു. മുഖ്യവൈരിയുടെ ടീം മാറ്റത്തെക്കുറിച്ച് മെസ്സിയുടെ ആദ്യ പ്രതികരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.