മഡ്രിഡ്: മറ്റു താരങ്ങൾക്കൊപ്പവും എതിരെയും പന്തുതട്ടുേമ്പാൾ എന്തും സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും കളി പുനരാരംഭിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് മെസ്സി. അടുത്ത മാസം മധ്യത്തോടെ കളി വീണ്ടും തുടങ്ങാൻ ലാ ലിഗയിൽ ചർച്ച സജീവമാകുന്നതിനിടെയാണ് സൂപ്പർ താരത്തിെൻറ പ്രതികരണം.
ലാ ലിഗയിൽ അഞ്ചു മുൻനിര താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കളി നിർത്തിവെക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം പ്രസിഡൻറ് യാവിയർ തിബസ് പറഞ്ഞിരുന്നു. ജൂൺ 12ന് വീണ്ടും ലാ ലിഗയിൽ കളി തുടങ്ങാനാണ് പദ്ധതി. ‘‘പകർച്ചവ്യാധിയുടെ അപകടസാധ്യത എല്ലായിടത്തുമുണ്ട്. സ്വന്തം വീട്ടിൽ നിന്നിറങ്ങുന്നതോടെ തുടങ്ങുന്നതാണ് ഈ സാധ്യത. എങ്കിൽ പിന്നെ, അതേക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല’’ -മുേണ്ടാ ഡിപോർട്ടിവോക്ക് അനുവദിച്ച അഭിമുഖത്തിൽ മെസ്സി പറഞ്ഞു. 27 മത്സരങ്ങളിൽ 58 പോയൻറുമായി ഒന്നാമതാണ് ബാഴ്സലോണ. രണ്ടു പോയൻറിെൻറ അകലവുമായി റയൽ മഡ്രിഡ് തൊട്ടുപിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.