പാരിസ്: കളിമൈതാനങ്ങളിൽ തെൻറ അസാമാന്യപ്രതിഭാശേഷികൊണ്ട് ൈകയൊപ്പു ചാർത്തി യ ലയണൽ ആേന്ദ്ര മെസ്സിയെത്തേടി കരിയറിലെ ആറാമത് ബാലൺ ഡി ഓർ പുരസ്കാരം. ഗോളുകൾ അടിച്ചുകൂട്ടുന്നതുപോലെ പുരസ്കാരങ്ങളിലേക്കും ഡ്രിബ്ൾ ചെയ്തു മുന്നേറുന്നത് പതിവാക്കിയ ആധുനിക ഫുട്ബാളിലെ മിന്നുംതാരം സ്വന്തമാക്കിയത് മറ്റൊരു റെക്കോർഡ്. ആറു തവണ ബാലൺ ഡി ഓറിെൻറ തിളക്കത്തിലേറുന്ന ആദ്യ കളിക്കാരെനന്ന ബഹുമതിയാണ് 32കാരനെ തേടിയെത്തിയത്.
സ്പാനിഷ് ക്ലബായ ബാഴ്സലോണക്കുവേണ്ടിയും അർജൻറീനക്കുവേണ്ടിയും കളത്തിൽ കാഴ്ചവെച്ച മിടുക്കിനുള്ള അംഗീകാരമാണ് ആറാമത്തെ പുരസ്കാരവും. മെസ്സിയും സമകാലിക ഫുട്ബാളിലെ കിടയറ്റ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അഞ്ചു തവണ ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹരായവർ. ക്രിസ്റ്റ്യാനോയെ പിന്തള്ളി ഒന്നാമതെത്തിയ മെസ്സി, ബാലൺ ഡി ഓറിെൻറ കാര്യത്തിലും േപാർചുഗീസ് താരത്തെ പിന്നിലാക്കി.
ലിവർപൂളിെൻറ ഡച്ച് ഡിഫൻഡർ വിർജിൽ വാൻൈഡക് ആണ് രണ്ടാമതെത്തിയത്. ക്രിസ്റ്റ്യാേനാ റൊണാൾഡോ മൂന്നാംസ്ഥാനത്തും എത്തി. ഈ വർഷം ഫിഫയുടെ ബെസ്റ്റ് െപ്ലയർ ട്രോഫിയും മെസ്സിക്കായിരുന്നു.
36 ഗോളുകളുമായി കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ ടോപ്സ്കോററായിരുന്നു മെസ്സി. കഴിഞ്ഞ വർഷം നടന്ന കോപ അമേരിക്ക ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പ്രതിഭാശേഷി നിഷേധിക്കാനാവാത്തതാണെന്ന വിലയിരുത്തലുമായാണ് മെസ്സി വീണ്ടും തെരെഞ്ഞടുക്കപ്പെട്ടത്.
വനിതകളിൽ അമേരിക്കയുടെ സൂപ്പർതാരം മേഗൻ റാപിനോ ആണ് മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
പാരിസിൽ നടന്ന വനിതാ ലോകകപ്പിൽ മികച്ച താരവും ടോപ്സ്കോററുമായ മേഗെൻറ മികവിലയാണ് അമേരിക്ക കിരീടം നിലനിർത്തിയത്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത വിമർശകയായ 34കാരി ഇംഗ്ലണ്ടിെൻറ ലൂസി ബ്രോൺസ്, നെതർലൻഡ്സിെൻറ മുന്നേറ്റതാരം വിവിയൻ മിഡേമ, ആസ്ട്രേലിയയുടെ സാം കേർ, അമേരിക്കയുടെ അലെക്സ് മോർഗൻ റോസ് ലാവെല്ലെ തുടങ്ങിയവരെ പിന്നിലാക്കിയാണ് മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. ഈ വർഷം ഫിഫയുടെ മികച്ച വനിത താരത്തിനുള്ള പുരസ്കാരവും മേഗനായിരുന്നു.
ബാലൺ ഡി ഓർ
ലോകത്തെ മികച്ച കാൽപന്തുകളിക്കാരന് ഫ്രാൻസ് ഫുട്ബാൾ മാഗസിൻ ഏർപെടുത്തിയ പുരസ്കാരമാണിത്. 1956 മുതലാണ് മാഗസിൻ ഈ വാർഷിക പുരസ്കാരം നൽകുന്നത്. 2010മുതൽ 2015 വരെ ഫിഫയുമായുള്ള ധാരണപ്രകാരം വേൾഡ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരവുമായി ലയിപ്പിച്ച് ‘ഫിഫ ബാലൺ ഡി ഓർ’ എന്ന പേരിൽ നൽകിയിരുന്നു. 2016ൽ ഈ ധാരണ അവസാനിപ്പിച്ച് ഇരുകൂട്ടരും വെവ്വേറെ പുരസ്കാരങ്ങൾ നൽകുകയാണ്. േലാകത്തുടനീളമുള്ള 180 മാധ്യമപ്രവർത്തകരാണ് മികച്ച താരത്തെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. വനിത താരത്തിനുള്ള ബാലൺ ഡി ഓർ തെരെഞ്ഞടുപ്പിൽ 48 മാധ്യമപ്രവർത്തകരാണ് വോട്ടുചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.