ലണ്ടൻ: യൂറോപ്പിെൻറ ഗ്ലാമർ കിരീടമായ യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കാൻ പ്രീമിയർ ല ീഗിലെ ബദ്ധവൈരികൾ ഇന്ന് മുഖാമുഖം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളും യൂറോപ ലീഗ് ചാമ്പ്യന്മാരായ എ.സി മിലാനും തമ്മിൽ തുർക്കിയിലെ ഇസ്തംബൂളിലാണ് മത്സരം.
നാ ലു തവണ വീതം കപ്പിൽ മുത്തമിട്ട ഇരു ടീമുകളും തമ്മിൽ അങ്കം കുറിക്കുേമ്പാൾ പ്രീമിയർ ലീഗിലെ രണ്ടാമന്മാരായ ലിവർപൂളിനാണ് മേൽക്കൈ. പഴയ കരുത്ത് ഇത്തിരിയും ചോരാതെ പുതിയ സീസണിനെത്തിയ ലിവർപൂളിനെതിരെ എഡൻ ഹസാർഡെന്ന മാന്ത്രികനില്ലാതെയാണ് നീലക്കുപ്പായക്കാർ ഇറങ്ങുന്നത്. പ്രീമിയർ ലീഗ് പുതിയ സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ ആദ്യ മത്സരം ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ചെൽസി പരാജയപ്പെട്ടിരുന്നു. പരിശീലകവേഷത്തിൽ അവതരിച്ച ഫ്രാങ്ക് ലംപാർഡ് എന്ന മുൻ ഇംഗ്ലീഷ് സൂപ്പർ താരം വൻ ദുരന്തമാകുമോയെന്ന ആശങ്കയുണർത്തിയായിരുന്നു പരാജയം.
മറുവശത്ത്, നോർവിക് സിറ്റിയുമായി ആദ്യ മത്സരം 4-1ന് ജയിച്ച് ഗംഭീര തുടക്കവുമായാണ് ലിവർപൂൾ എത്തുന്നത്. മത്സരത്തിനിടെ കാൽവണ്ണ പേശിക്ക് പരിക്കേറ്റു പുറത്തായ സ്റ്റാർ ഗോൾകീപ്പർ അലിസൺ ബക്കറുടെ നഷ്ടം ടീമിന് തിരിച്ചടിയാകും. അഡ്രിയനായിരിക്കും പകരക്കാരനായി ഗോൾവല കാക്കുക. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാം ഹോട്സ്പറിനെ വീഴ്ത്തിയാണ് ലിവർപൂൾ ചാമ്പ്യന്മാരായിരുന്നത്.
യൂറോപ ലീഗിൽ ആഴ്സനലിനെ മറികടന്ന് ചെൽസി കപ്പുമായി മടങ്ങി. സൂപ്പർ കപ്പിൽ ആദ്യമായാണ് രണ്ട് ഇംഗ്ലീഷ് ടീമുകൾ മാറ്റുരക്കുന്നത്. അവസാനത്തെ 10 കളികളിൽ ഒമ്പതു തവണയും സ്പാനിഷ് ടീമുകളാണ് കപ്പുമായി മടങ്ങിയിരുന്നത്. 14 വർഷത്തിെൻറ ഇടവേളക്കുശേഷം ഇത്തവണ കപ്പ് ഇംഗ്ലണ്ടിലെത്തും.
മത്സരം ഒരു വനിത നിയന്ത്രിക്കുകയെന്ന റെക്കോഡും ഇത്തവണയുണ്ട്. ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ടായിരിക്കും വിസിലൂതുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.