ലിവർപൂൾ: യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ചെൽസിക്കെതിരായ വിജയത്തിൽ ഷൂട്ടൗട്ട് ഹീറോയ ായ ലിവർപൂൾ ഗോളി അഡ്രിയന്‍ അപൂർവമായ രീതിയിൽ പരിക്കേറ്റു. ഇസ്തംബൂളിൽ നടന്ന ഫൈന ലിൽ ഷൂട്ടൗട്ടിൽ ചെൽസി താരം ടാമി എബ്രഹാമിെൻറ കിക്ക് തടുത്തതിനു പിന്നാലെ ടീമംഗങ്ങ ൾക്കൊപ്പം ആഘോഷിക്കുേമ്പാൾ ഒാടിയെത്തിയ ആരാധകൻ അഡ്രിയെൻറ കാലിൽ ചവിട്ടുകയായിരുന്നു. കണങ്കാലിന് നീരുവന്ന സ്പാനിഷ് ഗോൾകീപ്പർ ശനിയാഴ്ച പ്രീമിയർ ലീഗിൽ സതാംപ്ടനെതിരായ മത്സരത്തിൽ ഇറങ്ങുന്ന കാര്യം സംശയത്തിലാണെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് അറിയിച്ചു.
ഫൈനലിൽ നിശ്ചിത സമയത്ത് 1-1നും അധികസമയത്ത് 2- 2നും തുല്യത പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ലിവർപൂളിനായി സാദിയോ മനെ (48, 95) ഇരട്ടഗോളുകൾ നേടിയപ്പോൾ ഒലിവർ ജിറൂഡും (36) ജോർജീന്യോയും (102) ആണ് ചെൽസിയുടെ ഗോളുകൾ സ്കോർ ചെയ്തത്. ഷൂട്ടൗട്ടിൽ ലിവർപൂൾ താരങ്ങളെല്ലാം ലക്ഷ്യം കണ്ടപ്പോൾ എബ്രഹാമിെൻറ ഷോട്ട് അഡ്രിയൻ കാലുകൊണ്ട് തടുക്കുകയായിരുന്നു.
ലിവർപൂളിെൻറ ഒന്നാം നമ്പർ ഗോളി അലിസൺ ബെക്കറിന് പ്രീമിയർ ലീഗ് സീസണിലെ ആദ്യ കളിയിൽ പരിക്കേറ്റതിനെ തുടർന്നാണ് അഡ്രിയന്‍ അപ്രതീക്ഷിതമായി അവസരം ലഭിച്ചത്. ആറു വർഷം വെസ്റ്റ്ഹാം യുനൈറ്റഡിെൻറ ഗോൾവല കാത്ത 32കാരൻ ഇൗ സീസണിലാണ് ലിവർപൂളിലേക്ക് മാറിയത്. സൈമൺ മിനോലെ ക്ലബ് വിട്ട ഒഴിവിലേക്കായിരുന്നു രണ്ടാം ഗോളിയായി വരവ്. അലിസന് പിന്നാലെ അഡ്രിയനും പരിക്കേറ്റതോടെ ലിവർപൂളിൽ ഗോൾകീപ്പിങ് പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യൂത്ത് ടീം വഴി ഇൗ സീസണിൽ മാത്രം സീനിയർ ടീമിലെത്തിയ 20കാരനായ കോയ്മിൻ കെല്ലെഹർ ആണ് ടീമിലെ മൂന്നാം ഗോൾകീപ്പർ. റിസർവ് ടീം കീപ്പറായ ആൻഡി ലോനെർഗാനെയും സീനിയർ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.