ലണ്ടൻ: ഏഴാം മിനിറ്റിൽ വഴങ്ങിയ ഗോളിൽ പിന്നിലായ ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് ലിവ ർപൂളിെൻറ വിജയയാത്ര. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ സാദിനോ മാനെ ഇരട് ട ഗോളും മുഹമ്മദ് സലാഹ് ഒരു ഗോളും നേടിയപ്പോൾ 3-1നാണ് ലിവർപൂൾ വിജയമാവർത്തിച്ചത് . ലിവർപൂളിെൻറ തുടർച്ചയായ 14ാം പ്രീമിയർ ലീഗ് വിജയമെന്ന കുതിപ്പിനെ ന്യൂകാസിൽ അട്ടി മറിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ.
ഫെർമീന്യോ െപ്ലയിങ് ഇലവനിൽനിന്ന് പുറത്തായ മത്സരത്തിൽ, ലിവർപൂളിനെ ഞെട്ടിച്ചാണ് എതിരാളികൾ തുടങ്ങിയത്. ജെട്രോ വില്യംസ് നൽകിയ ലീഡിന്, 28ാം മിനിറ്റിൽ മാനെ തിരിച്ചടിച്ചു. ആൻഡ്ര്യൂ റോബർട്സെൻറ അസിസ്റ്റിലായിരുന്നു ഗോൾ. 40ാം മിനിറ്റിൽ ഒരു ഗോൾകൂടി നേടി മാനെ ലിവർപൂളിെൻറ ലീഡുയർത്തി.
ഇതിനിടെ ഒറിജിക് പകരം ഫെർമീന്യോ ഇറങ്ങിയതോടെ ലിവർപൂൾ ആക്രമണം ശക്തമാക്കി. 72ാം മിനിറ്റിൽ ഫെർമീന്യോ നൽകിയ സുന്ദരമായ ബാക് ഹീൽ ക്രോസിനെ ഗോളാക്കി സലാഹ് സ്കോർ മൂന്നിലെത്തിച്ചു. സീസണിൽ അഞ്ചിൽ അഞ്ചും ജയിച്ച് ലിവർപൂൾ (15) രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ അഞ്ച് പോയൻറ് ലീഡിൽ മുന്നിലാണ്.
ഗോൾമഴയിൽ ചെൽസി, ടോട്ടൻഹാം
തുടക്കത്തിലെ തിരിച്ചടികൾക്കൊടുവിൽ ചെൽസിക്കും കോച്ച് ഫ്രാങ്ക് ലാംപാഡിനും ആശ്വസിക്കാൻ വകയായി മിന്നുന്ന ജയം. വാറ്റ്േഫാഡിനെ 5-2ന് തകർത്ത് നീലപ്പട സീസണിലെ മികച്ച ജയം കുറിച്ചു. ഹാട്രിക് നേടിയ ടാമി അബ്രഹാമിെൻറ (34, 41, 55) മികവിലാണ് ചെൽസിയുടെ ആധികാരിക ജയം. സീസണിൽ ചെൽസിയുടെ രണ്ടാം ജയമാണിത്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം 4-0ത്തിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ഹ്യൂങ് മിൻ സൺ രണ്ടും, എറിക് ലമേല ഒരു ഗോളും നേടി. മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ത്തിന് ലെസ്റ്റർ സിറ്റിയെയും, സതാംപ്ടൻ 1-0ത്തിന് ഷെഫീൽഡിനെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.