ലണ്ടൻ: ചോര ചിന്തിയാലെന്താ പ്രിയപ്പെട്ട താരത്തെ കണ്ണുനിറയെ കാണാനും, ഫോേട്ടായെടുക ്കാനുമായതിെൻറ സന്തോഷത്തിലാണ് ഇംഗ്ലീഷ് ഫുട്ബാൾ ആരാധകനായ 11കാരൻ ലൂയിസ് ഫ്ല വർ. പ്രീമിയർ ലീഗിലെ ലിവർപൂളിെൻറ ആദ്യമത്സരം കഴിഞ്ഞ് സലാഹും സഹതാരങ്ങളും മടങ്ങുേമ്പാഴാണ് ലൂയിസ് അപകടത്തിൽപെട്ടത്.
സലാഹ് കാറിൽ കയറി പുറപ്പെടുേമ്പാൾ ഒാടിയെത്തി കൈവീശുകയായിരുന്നു ലൂയിസും സഹോദരൻ െഎസക്കും. ഇതിനിടെ, വിളക്കുകാലിൽ തള്ളി താഴെവീണ ലൂയിസിെൻറ മൂക്ക് പൊട്ടി ചോരയൊലിച്ചു. ഇതു കണ്ടായിരുന്നു സലാഹ് കാർ നിർത്തിയത്. അരികിലെത്തി കുഞ്ഞ് ആരാധകനെയും സഹോദരനെയും ആശ്വസിപ്പിച്ച താരം അവർക്കൊപ്പം ഫോേട്ടാക്കും പോസ് ചെയ്തു. കുട്ടികളുടെ വളർത്തച്ഛൻ ജോ കൂപ്പറാണ് ഇക്കാര്യം ചിത്രസഹിതം ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.