യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ലിവ ർപൂൾ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടത്. രണ്ടാം പാദത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്ലറ്റിക്കോ യുർഗൻ ക്ലോപിൻെറ കുട്ടികളെ കെട്ടുകെട്ടിച്ചത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോൾ വിജയവുമായി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന് 43ാം മിനിറ്റിൽ വിജിനാൾഡം ലീഡ് നൽകുകയായിരുന്നു. ഏറെ നേരം ഗോളുകളൊന്നുമില്ലാതെ മുന്നോട്ട് പോയ മത്സരത്തിൽ ലിവർപൂൾ വിജയം കൈപ്പിടിയിലൊതുക്കി എന്ന് തോന്നിയ നിമിഷം സമ്മാനിച്ചത് അധിക സമയത്തിൽ റോബർട്ടോ ഫെർമീഞ്ഞോയടിച്ച ഗോളായിരുന്നു. ആൻഫീൽഡ് മൈതാനത്ത് ആവേശത്തിൻെറ തിരയിളക്കമായിരുന്നു.
എന്നാൽ 94ാം മിനിറ്റിൽ ലീഡ് രണ്ടാക്കിയ ലിവർപൂളിനെ ഞെട്ടിച്ച് മാർകോസ് ലോറൻെറ മൂന്ന് മിനിറ്റുകൾക്കകം അത്ലറ്റിക്കോക്കായി ഗോളടിച്ച് അഗ്രിഗേറ്റ് സ്‌കോർ സമനിലയാക്കി. 107ാം മിനിറ്റിലും ലോറൻെറ പ്രഹരിച്ചതോടെ ലിവപൂളിൻെറ പരാജയമുറപ്പിച്ചു. 121ാം മിനിറ്റിൽ ആൽവാരോ മൊറാറ്റയുടെ ഗോളിൽ അത്ലറ്റിക്കോ വിജയം സമ്പൂർണ്ണമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.