സിനദിൻ സിദാെൻറ അപ്രതീക്ഷിത വിരമിക്കലിന് ശേഷം കോച്ചുമാരെ ചാക്കിട്ട് പിടിക്കാനുള്ള തത്രപ്പാടിലാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിെൻറ കോച്ച് മൗറിസ്യോ പോച്ചറ്റിനോയെ ആണ് റയൽ നോട്ടമിട്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ കാര്യമായ നേട്ടങ്ങളില്ലാതിരുന്ന ടോട്ടനത്തെ ആദ്യ മൂന്നിലെത്തിക്കുന്നതിൽ പോച്ചറ്റിനോ എന്ന തന്ത്രശാലിയായ കോച്ച് വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
പോച്ചറ്റിനോയുമായി റയൽ ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. എങ്കിലും അദ്ദേഹത്തെ ടീമിെൻറ അമരത്ത് എത്തിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് സൂചന. നിലവിൽ േടാട്ടനവുമായി മൂന്ന് വർഷം കൂടി കരാർ ബാക്കിയുള്ള പോച്ചറ്റിനോ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കിയിരുന്നു.
അതേസമയം ആഴ്സനലിെൻറ സൂപ്പർ കോച്ച് ആഴ്സൻ വെങ്ങറെയും റയൽ മാനേജ്മെൻറ് സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. റയലുമായി സംസാരിച്ച കാര്യം വെങ്ങറും സമ്മതിച്ചിരുന്നു. എന്നാൽ തൽകാലത്തേക്ക് കോച്ചിങ്ങിനില്ലെന്നായിരുന്നു വെങ്ങർ പറഞ്ഞത്.
ഇൗ വർഷം ചെൽസിയിൽ നിന്ന് പടിയിറങ്ങാനിരിക്കുന്ന ആേൻറാണിയോ കോെൻറയെയും സ്പാനിഷ് ക്ലബ് റാഞ്ചാൻ സാധ്യതയുണ്ട്.
തുടർന്ന് ചർച്ചകളിൽ ഇടം നേടിയത് ജർമൻ കോച്ച് ജോക്കി ലോയായിരുന്നു. തനിക്ക് റയല്‍ പരിശീലക കുപ്പായത്തില്‍ താല്പര്യമില്ലെന്ന് ലോ തന്നെ വ്യക്തമാക്കിയതോടെ അത് അസ്ഥാനത്തായി. നിലവില്‍ ജര്‍മനിയുടെ പരിശീലക സ്ഥാനത്തെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നായിരുന്നു ലോയുടെ പ്രതികരണം.
തുടച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയലിനായി നേടിക്കൊടുത്താണ് സിദാെൻറ പടിയിറക്കം. ലിവർപൂളിനെതിരെ 3-1 എന്ന വമ്പൻ വിജയം നേടിയായിരുന്നു റയലിെൻറ മൂന്നാം കിരീട നേട്ടം. റയലിന് ഡ്രസ്സിങ് റൂമിൽ പുതിയ ശബ്ദം ആവശ്യമുണ്ടെന്നും പടിയിറങ്ങുന്നതിന് പിന്നിൽ ടീമിലെ താരങ്ങളല്ലെന്നും പറഞ്ഞായിരുന്നു സിദാൻ വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.