ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിലെ ആദ്യപാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ത്രില്ലർ പോരാട്ടത്തിൽ 2-1നാണ് ബ്രിസ്േറ്റാൾ സിറ്റിയെ പെപ്പ് ഗ്വാർഡിയോളയുടെ പോരാളികൾ അതിജയിച്ചത്. സമനിലയിൽ അവസാനിക്കുമെന്നുതോന്നിച്ചിരുന്ന മത്സരത്തിൽ, ഇഞ്ചുറി സമയത്ത് അർജൻറീനൻ താരം സെർജിയോ അഗ്യൂറോ നേടിയ ഗോളിലാണ് സിറ്റിയുടെ ജയം.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ പോരാട്ടം കടുപ്പമുള്ളതായിരുന്നു. സിറ്റിയുടെ ആക്രമണക്ഷമത നന്നായറിയാമായിരുന്ന ബ്രിസ്േറ്റാൾ സിറ്റി പ്രതിരോധിക്കാനുറച്ചാണ് എവേ മത്സരത്തിനിറങ്ങിയത്. 4-4-1-1 ശൈലിയിൽ സിറ്റിയുടെ മുന്നേറ്റം തളച്ചുകൊണ്ടിരുന്നു. എന്നാൽ 44ാം മിനിറ്റിൽ ബ്രിസ്േറ്റാളിന് ലഭിച്ച െപനാൽറ്റി സിറ്റിയുടെ താളം തെറ്റിച്ചു. കിക്കെടുത്ത ബ്രിസ്റ്റോൾ സ്ട്രൈക്കർ റോബി റീഡ് പിഴക്കാതെ പന്ത് വലയിലാക്കി. രണ്ടാം പകുതി കെവിൻ ഡിബ്രൂയിൻ സമനിലപിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷം, പകരക്കാരനായെത്തി അഗ്യൂറോ സിറ്റിയുടെ രക്ഷകനാവുകയായിരുന്നു. ബെർണാഡോ സിൽവയുടെ ക്രോസ് ഹെഡറിലൂടെയാണ് അഗ്യൂറോ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.