ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിയെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിയും വെസ്റ്റ് ഹാമിനെ തോൽപിച്ച് ആഴ്സനലും സെമിഫൈനലിൽ. ലെസ്റ്ററിനെതിരെ ഷൂട്ടൗട്ടിലാണ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ബെർണാഡോ സിൽവയുടെ (26ാം മിനിറ്റ്) ഗോളിൽ ആദ്യ പകുതിയിൽ തന്നെ സിറ്റി മുമ്പിലെത്തിയിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ വിസിലൂതാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ലെസ്റ്ററിന് അനുകൂലമായി പെനാൽറ്റിയെത്തി. കിക്കെടുത്ത ജാമി വാർഡി ഗോളാക്കുകയും ചെയ്തു. ഇതോടെ കളി അധികസമയത്തേക്ക് നീങ്ങി. വിജയഗോളടിക്കാതെ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ മൂന്ന് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു.
സിറ്റിക്കായി നാലാം കിക്കെടുത്ത ഗബ്രീയേൽ ജീസസിനും ഉന്നം പിഴച്ചില്ല. ലെസ്റ്ററിെൻറ അവസാന രണ്ടു കിക്കുകൾ വിശ്വസ്തരായ ജാമി വാർഡിക്കും റിയാദ് മെഹ്റസിനും ഉള്ളതായിരുന്നു. എന്നാൽ, ബാറിനുകീഴിൽ അചഞ്ചലനായി നിന്ന ബ്രാവോക്കുമുമ്പിൽ ലെസ്റ്ററിെൻറ സൂപ്പർ താരങ്ങൾക്കു പിഴച്ചു. ഇരു ഷോട്ടുകളും ബ്രാവോ തടുത്തിടുകയായിരുന്നു. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ ഡാനിവെൽബാക്കിെൻറ(42) ഏകഗോളിലാണ് ആഴ്സനൽ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.