വാഷിങ്ടൺ: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ യുവൻറസിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും ടോട്ടൻഹാമിനും വിജയത്തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറ്റാലിയൻ ചാമ്പ്യന്മാർ ശക്തരായ ബയേൺ മ്യൂണിക്കിനെ 2-0ത്തിന് തോൽപിച്ചപ്പോൾ, മാരത്തൺ ഷൂട്ടൗട്ടിനൊടുവിലായിരുന്നു എ.സി മിലാനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജയം. എ.എസ് റോമയെ 4-1ന് തോൽപിച്ച് ടോട്ടൻഹാമും പ്രീസീസൺ പോരാട്ടത്തിൽ വിജയത്തുടക്കം കുറിച്ചു. ഇംഗ്ലീഷുകാരുടെ ഏറ്റുമുട്ടലായിമാറിയ മാഞ്ചസ്റ്റർ സിറ്റി-ലിവർപൂൾ മത്സരത്തിൽ ക്ലോപ്പിെൻറ ചുണക്കുട്ടികൾ 2-1ന് കളി ജയിച്ചു.
ഇൗ സീസണിൽ ക്ലബിലെത്തിയ ജോവേ കാൻസിലോ, മാറ്റിയ പെർലിൻ, എംറെ കാനെ, ആന്ദ്രെ ഫെവില്ലി എന്നിവർ യുവൻറസ് ജഴ്സിയിൽ അരങ്ങേറ്റത്തിനിറങ്ങിയ മത്സരത്തിൽ രണ്ടു ഗോളുകൾക്കാണ് ജർമൻ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്.
ഇംഗ്ലീഷ് ക്ലബുകളുടെ ഗ്ലാമർ പോരിൽ ലിവർപൂളിെൻറ ഗോളടിയന്ത്രങ്ങളായ മുഹമ്മദ് സലാഹും സാദിയോ മനെയും ചേർന്നാണ് ചാമ്പ്യന്മാരുടെ കഥ കഴിച്ചത്. 57ാം മിനിറ്റിൽ ലറോയ് സാനെയുടെ ഗോളിൽ സിറ്റി ആദ്യം മുന്നിലെത്തി. ഇതോടെ, സലാഹ് ഉൾപ്പെടെ മുൻനിര താരങ്ങളെ ക്ലോപ് കളത്തിലിറക്കി. 63ാം മിനിറ്റിൽ സ്കോർ ചെയ്ത് സലാഹ് സമനില പിടിച്ചു. ഒടുവിൽ 94ാം മിനിറ്റിലെ െപനാൽറ്റി ഗോളിൽ മനെ ടീമിനെ ജയിപ്പിച്ചു.
എ.സി മിലാനോട് 1-1ന് സമനിലയിലായതിനുശേഷം മാരത്തൺ ഷൂട്ടൗട്ടിലായിരുന്നു യുനൈറ്റഡിെൻറ ജയം. ഗോളടിച്ചും തുലച്ചും നീണ്ട ആവേശത്തിനൊടുവിൽ 9-8നാണ് മൗറീന്യോയുടെ സംഘം ഷൂട്ടൗട്ട് കടമ്പ കടന്നത്. മറ്റു മത്സരങ്ങളിൽ ബെൻഫിക്ക, ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഷൂട്ടൗട്ടിൽ 4-3നും തോൽപിച്ചപ്പോൾ, സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡ് ആഴ്സനലിനെ 3-1ന് ഷൂട്ടൗട്ടിൽ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.