ലണ്ടൻ: 99 ദിവസത്തിനുശേഷം ഇംഗ്ലീഷ് മണ്ണിൽ വീണ്ടും പന്തുരുണ്ടു. ബുധനാഴ്ച രാത്രി രണ്ട് മത്സരങ്ങളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ ആസ്റ്റൻ വില്ല - ഷെൽഫീഡ് യുനൈറ്റഡ് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ ഗ്ലാമർ പോരാട്ടത്തിൽ ആഴ്സനലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് മാഞ്ചർസ്റ്റർ സിറ്റി തരിപ്പണമാക്കി. ആദ്യ പകുതിയുടെ അധികസമയത്ത് റഹീം സ്റ്റെർലിങ്ങാണ് സിറ്റിക്കായി ആദ്യ വലകുലുക്കിയത്.
24ാം മിനുറ്റിൽ ആഴ്സനലിെൻറ പേബ്ലാ മാരിക്ക് പരിക്കേറ്റതോടെ പകരക്കാരനായിറങ്ങി ഡേവിഡ് ലൂയിസെൻറ പിഴവായിരുന്നു സിറ്റിയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതി തുടങ്ങി ആറ് മിനുറ്റ് കഴിഞ്ഞപ്പോഴേക്കും ലൂയിസ് വീണ്ടും വില്ലൻ വേഷമണിഞ്ഞു. റിയാദ് മെഹ്റസിനെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തുപോകാനായിരുന്നു ലൂയിസിെൻറ വിധി. പെനാൽറ്റി ബോക്സിലെ ഫൗൾ കാരണം ലഭിച്ച പെനാൽറ്റി കെവിൻ ഡിബ്രുയിൻ ലക്ഷ്യസ്ഥാനത്തെത്തിച്ചു. കളി അവസാനിക്കാൻ മിനുറ്റുകൾ മാത്രം ശേഷിക്കെ പിൽ ഫോഡെൻറ ബൂട്ടിൽനിന്നായിരുന്നു മൂന്നാമത്തെ ഗോൾ.
ഇതോടെ 29 മത്സരങ്ങളിൽനിന്ന് 60 പോയിൻറുമായി സിറ്റി രണ്ടാം സ്ഥാനം കൂടുതൽ ഭദ്രമാക്കി. ഒമ്പതാം സ്ഥാനത്തുള്ള ആഴ്സനലിന് 40 പോയിൻറാണുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 10ന് ലെസ്റ്റർ സിറ്റിയും ആസ്റ്റൻ വില്ലയും ഏറ്റുമുട്ടിയ ശേഷം പൂട്ടുവീണതായിരുന്നു കളിമൈതാനങ്ങൾക്ക്. കോവിഡിനെ പിടിച്ചുകെട്ടി, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ജർമനിയിലും സ്പെയിനിലും കളി തുടങ്ങിയതിനു പിന്നാലെയാണ് ആരാധകരുടെ ഇഷ്ട പോരാട്ടമായ ഇംഗ്ലീഷ് പ്രീമിയർ ലീഗും തിരിച്ചെത്തിയത്.
21ന് ലിവർപൂൾ എവർട്ടനെയും, ചെൽസി ആസ്റ്റൺ വില്ലയെയും നേരിടും. കാര്യമായ ഇടവേളയില്ലാതെയാണ് ഷെഡ്യൂൾ തയാറാക്കിയത്. ഓരോ ടീമിനും ഇനിയും 9-10 മത്സരങ്ങളെങ്കിലും ബാക്കിയുണ്ട്. ജൂൈല 26 ഓടെ സീസൺ സമാപിക്കും.
കോവിഡ് ഏറ്റവും ഏറെ പേടിപ്പിച്ചത് ലിവർപുൾ ആരാധകരെയാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ കിരീടത്തിലേക്ക് യുർഗൻ േക്ലാപ്പിെൻറ സംഘം കുതിക്കുന്നതിനിടെയാണ് കോവിഡിൽ ലോകം കീഴ്മേൽ മറിയുന്നത്. 29 കളിയിൽ 82പോയൻറുമായി ചുവപ്പൻ സേന ലീഗ് കിരീടം ഏതാണ്ടുറപ്പിച്ചു നിൽക്കെ ഫുട്ബാൾ സീസൺ നിശ്ചലമായി. മഹാമാരിയിൽ ബ്രിട്ടൻ വിറച്ചപ്പോൾ പ്രീമിയർ ലീഗ് റദ്ദാക്കാനുള്ള ചർച്ചകൾ വരെ നടന്നു. അങ്ങനെയെങ്കിൽ ഈ സീസണിൽ ചാമ്പ്യന്മാരുണ്ടാവില്ലെന്നായിരുന്നു റിപ്പോർട്ട്. ലിവർപൂൾ താരങ്ങൾക്കും ആരാധകർക്കും നെഞ്ചിടിപ്പായി. നോർവിച് ഉൾപ്പെടെയുള്ള ക്ലബുകളും സീസൺ റദ്ദാക്കാൻ ആവശ്യപ്പെട്ടതോടെ ഫ്രാൻസിെൻറ വഴി ഇംഗ്ലണ്ടുമെന്നുറപ്പിച്ചു. ഇതിനിടെയാണ് ജർമനിയും സ്പെയിനും കളി പുനരാരംഭിച്ചത്. ഇത് ഇംഗ്ലണ്ടിനും ആശ്വാസമായി.
29 കളിയിൽ 27 ജയവുമായി 82 പോയൻറുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ബഹുദൂരം മുന്നിലാണ്. ഇനി രണ്ടു ജയംകൊണ്ട് കപ്പുറപ്പിക്കാം. കോവിഡിന് മുമ്പുള്ള അതേ മികവുമായി കുതിച്ചാൽ പോയൻറ് വേട്ടയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ 100 പോയൻറ് റെക്കോഡും തകർക്കാം. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളുടെ പോരാട്ടം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.