ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ കിരീടപ്രതീക്ഷകൾ ഉേപക്ഷിക്കാൻ ഒരുക്കമല്ലെന്ന സൂചന നൽകി വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഗബ്രിയേൽ ജീസസിെൻറ ഇരട്ടഗോളുകളുടെ ബലത്തിൽ ബേൺലിയെ 1-4ന് തകർത്താണ് സിറ്റിയുടെ ഉയിർപ്പ്. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് എട്ടു പോയൻറ് മാത്രം പിന്നിലാണിപ്പോൾ മാഞ്ചസ്റ്റർ സിറ്റി.
പരിക്കേറ്റ െസർജിയോ അഗ്യൂറോയുെട അഭാവത്തിൽ ബേൺലിക്കെതിരെ ആക്രമണം നയിച്ച ജീസസ് ഇരുപകുതികളിലായി രണ്ടു മനോഹര ഗോളുകളിലൂടെ ടീമിന് മുൻതൂക്കം നൽകുകയായിരുന്നു. ഡേവിഡ് സിൽവയുടെ പാസിൽ 24ാം മിനിറ്റിൽ തൊടുത്ത ഉഗ്രൻ ഷോട്ടിലൂടെയായിരുന്നു ബ്രസീലുകാരെൻറ ആദ്യഗോൾ. 50ാം മിനിറ്റിൽ ബെർണാഡോയുടെ താഴ്ന്നുവന്ന ക്രോസിൽനിന്നാണ് ജീസസ് രണ്ടാം തവണ വലയിലേക്ക് നിറയൊഴിച്ചത്. 68ാം മിനിറ്റിൽ റോഡ്രിേഗാ വെടിച്ചില്ലുകണക്കെ തൊടുത്ത ഷോട്ട് ബേൺലി വലയുടെ മോന്തായത്തിലേക്ക് ഇടിച്ചുകയറിയശേഷം അവസാന ഘട്ടത്തിൽ റിയാദ് മെഹ്റസാണ് പട്ടിക തികച്ചത്.
89ാം മിനിറ്റിൽ റോബി ബ്രാഡിയുടെ ബൂട്ടിൽനിന്നായിരുന്നു ബേൺലിയുടെ ആശ്വാസഗോൾ. 14 കളികളിൽ 40 പോയൻറുള്ള ലിവർപൂളിന് പിന്നിൽ 15 കളികളിൽ 32 പോയൻറുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. 14 മത്സരങ്ങളിൽ ലീസസ്റ്ററിനും 32 പോയൻറാണുള്ളത്. 18 പോയൻറുമായി ബേൺലി 11ാം സ്ഥാനത്താണ്. ബേൺമൗത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ക്രിസ്റ്റൽ പാലസ് പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.