ലണ്ടൻ: മൂന്നു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ വഴങ്ങുകയെന്നത് ടോട്ടൻഹാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. അതും ഒരു ഗോളിന് മുന്നിൽ നിന്ന് ആത്മവിശ്വാസത്തോടെ പന്തുതട്ടുേമ്പാൾ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദ പോരാട്ടത്തിൽ ടോട്ടൻഹാമിനെ 2-1ന് (ഇരുപാദങ്ങളിലുമായി 4-3) തോൽപിച്ച് യുവൻറസാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഗോൺസാലോ ഹിഗ്വെയ്ൻ, പൗളോ ഡിബാല എന്നീ താരങ്ങൾക്കു മുമ്പിലാണ് ടോട്ടൻഹാം മുട്ടുമടക്കിയത്.
ഹോങ് മിൻ സണ്ണിലൂടെയാണ് (39) ടോട്ടൻഹാം അതിഥികളുടെ വലകുലുക്കിയത്. എന്നാൽ 64, 67 മിനിറ്റുകളിൽ രണ്ടു തവണ യുവൻറസ് ടോട്ടൻഹാമിെൻറ വലതുളച്ചു. അതേസമയം, മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 1-2ന് സ്വിസ് ക്ലബായ എഫ്.സി ബാസലിനോട് തോറ്റെങ്കിലും ആദ്യ പാദത്തിലെ വമ്പൻ ജയത്തിൽ 5-2െൻറ മുൻതൂക്കവുമായി ക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.