മാഞ്ചസ്റ്റർ: ബെനഫിക്ക ഗോൾകീപ്പർ എഡേഴ്സനെ 40 മില്യൺ യുറോക്ക് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.ഒരു ഗോൾകീപ്പർക്കു ലഭിക്കുന്ന രണ്ടാമത്തെ റെക്കോർഡ് തുകയാണിത്. 2011ൽ പാർമയിൽ നിന്ന് ബുഫണെ യുവന്‍റസ് 40.2 മില്യൺ സ്വന്തമാക്കിയതാണ് ഇതു വരെയുള്ള റെക്കോർഡ്.
നേരത്തെ മേണോക്കോ താരം ബെർനാഡോ സിൽവയെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഗ്വാർഡിയോള ഈ ബ്രസീലിയൻ കാവൽക്കാരനെ എത്തിഹാദ് കുടാരത്തിലെത്തിച്ചത്ത്. ഗോൾകീപ്പിങ്ങിലാണ് ക്ലബ്ബ് നേരിടുന്ന പ്രധാന വെല്ലുവിളി. ജോ ഹാർട്ട് ലോൺ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് പോയതും പകരമെത്തിയ ബ്രാവേക്ക് ഫോം കണ്ടെത്തനാവത്തതുമാണ് പുതിയ കാവൽകാരനെ കണ്ടെത്താൻ മനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്. സീസണിൽ മുന്നാം സ്ഥാനത്താണ് ക്ലബ്ബ് ഫിന്ഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.