ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ടോട്ടനം ഹോട്സ്പർ. ഏകപക്ഷീയമായ രണ്ട് ഗോ ളിനാണ് ടോട്ടനം സിറ്റിയെ ഞെട്ടിച്ചത്.
63ാം മിനിറ്റിൽ സ്റ്റീഫൻ ബെർഗ്വിൻ, 71ാം മിനിറ്റിൽ സൺ ഹ്യൂങ് മിൻ എന്നിവരാണ് ടോട്ടനത്തിനായി ഗോൾവല കുലുക്കിയത്. 60ാം മിനുട്ടില്‍ സിറ്റിയുടെ ഒലിക്‌സാണ്ടര്‍ സിന്‍ചിന്‍കോയ്ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നിരുന്നു.
തോറ്റെങ്കിലും പോയിന്‍റ് പട്ടികയിൽ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അപരാജിതരായി മുന്നേറുന്ന ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ടോട്ടനം അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ആഴ്സനലിനെ ബേൺലി ഗോൾരഹിത സമനിലയിൽ തളച്ചു. പോയിന്‍റ് പട്ടികയിൽ 10ാം സ്ഥാനത്താണ് ആഴ്സനൽ. ബേൺലി 11ാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.