കമ്യൂണിറ്റി ഷീൽഡ്​; ലിവർപൂളിനെ തകർത്ത്​ മാഞ്ചസ്​റ്റർ​ ചാമ്പ്യൻ

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗി​​െൻറ വിളംബരപോരാട്ടമായ കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്​റ്റർ സിറ്റിയുടെ മുത്തം. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ്​ (5-4) ​പ്രീമിയർ ലീഗ്​ ചാമ്പ്യന്മാരായ മാഞ്ചസ്​റ്റർ സിറ്റി തുടർച്ചയായ രണ്ടാം തവണയും കമ്യൂണിറ്റി ഷീൽഡ്​ കിരീടം സ്വന്തമാക്കിയത്​.

ഷൂട്ടൗട്ടിൽ ജോർജീന്യോ വിനാൽഡമി​​െൻറ കിക്ക്​ തടഞ്ഞിട്ട സിറ്റി ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയാണ്​ മത്സരത്തിലെ ഹീറോ. ഫുൾടൈമിൽ 1-1ന്​ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു​. സിറ്റിക്കായി റഹീം സ്​റ്റർലിങ്ങും (12) ലിവർപൂളിനായി ജോയൽ മാറ്റിപും (77) ഗോളുകൾ നേടി.

Tags:    
News Summary - Manchester City win Community Shield -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.