ലണ്ടൻ: ചെൽസിെയ സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മലർത്തിയടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവ ഴിയിൽ തിരിച്ചെത്തി. തകർപ്പൻ ഫോമിൽ പന്തുതട്ടിയ ഫ്രഞ്ച്താരം ആൻറണി മാർഷലും(45), ഇംഗ്ലീഷ് താരം ഹാരി മഗ്വയറും(66) ആണ് യുണൈറ്റഡിനായി വലകുലുക്കിയത്.
മത്സരത്തിൽ ഏറിയപങ്കും പന്ത് കൈവശം വെച്ചിട്ടും ഗോൾനേടാൻ ചെൽസിക്കായില്ല. ആദ്യനാലിൽ ഇടം പിടിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 26 മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെൽസി 41പോയൻറുമായി നാലാമതും 38പോയൻറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.