മാഞ്ചസ്റ്റർ: കളിപഠിച്ച ഒാൾഡ് ട്രാഫോഡിൽ ഫുട്ബാൾ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആൻഡ് പാർട്ടിയുടെ ജൈത്രയാത്ര. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘എച്ചി’ലെ സൂപ്പർ പോരാട്ടത്തിൽ ഇറ്റാലിയൻ കരുത്തരായ യുവൻറസ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്രോസിൽനിന്ന് അർജൻറീനൻ താരം പൗലോ ഡിബാല നേടിയ ഗോളിലാണ് മാഞ്ചസ്റ്ററുകാരെ അവരുടെ തട്ടകത്തിൽ യുവൻറസ് മറികടക്കുന്നത്. ഇതോടെ മൂന്നിൽ മൂന്നും ജയിച്ച് ഒമ്പതു പോയേൻറാടെ യുവൻറസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡ് നാലു പോയൻറുമായി രണ്ടാമതാണ്.
വർഷങ്ങൾക്കുശേഷം വീണ്ടും മാഞ്ചസ്റ്ററിെലത്തുന്ന തങ്ങളുടെ പഴയ പടനായകന് ഹൃദ്യമായ സ്വീകരണമാണ് ആരാധകർ ഒാൾഡ് ട്രാഫോഡിൽ ഒരുക്കിയത്. ‘വെൽകം ബാക്ക് ക്രിസ്റ്റ്യാനോ’ എന്ന ബാനറുമായി കാത്തിരുന്ന ഇംഗ്ലണ്ടിലെ ആരാധകരോട് നന്ദിയറിയിച്ച് പോർചുഗീസ് നായകൻ പൊരുതിക്കളിച്ചു. എതിർ തട്ടകത്തിൽ മൗറീന്യോയുടെ മറുതന്ത്രം മനസ്സിലാക്കിയിട്ടായിരിക്കണം യുവൻറസ് കോച്ച് മാസിമിലിയാനോ അലെഗ്രി ടീമിനെയൊരുക്കിയത് 4-4-2 ഫോർമേഷനിൽ. സ്ട്രൈക്കർമാരായി ഡിബാലയും ക്രിസ്റ്റ്യാനോയും.
MANCHESTER UNITED vs JUVENTUS | Paulo Dybala gives Juventus the lead at Old Trafford! pic.twitter.com/ZaYmQTBJQr
— D9INE NEXUS (@D9INE_NEXT) October 23, 2018
യുവാൻ മാറ്റയെ കേന്ദ്രീകരിച്ചായിരുന്നു യുനൈറ്റഡിെൻറ കളി. വിങ്ങുകൾ മാറിമാറി ഡിബാലയും ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റർ ഡിഫൻറർമാർക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു കളിച്ചപ്പോൾ തുടക്കംമുതലേ ഡേവിഡ് ഡിഹിയക്ക് പരീക്ഷണമായിരുന്നു. സ്ട്രൈക്കർ റോളിനൊപ്പം മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാമായി ‘ടോട്ടൽ ഫുട്ബാൾ’ കാഴ്ചവെച്ച ക്രിസ്റ്റ്യാനോയാണ് യുവൻറസിെൻറ വിജയഗോളിന് വഴിയൊരുക്കുന്നത്.
17ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് ഉശിരൻ ക്രോസ്. പന്തെടുക്കാനെത്തിയ യുവാൻ ക്വഡ്രാഡോയുടെയും മാഞ്ചസ്റ്റർ പ്രതിരോധതാരം ക്രിസ് സ്മാളിങ്ങിെൻറയും കാലിൽ ഉരസി പന്ത് ഡിബാലക്കരികിലേക്ക്. ഒരു തടസ്സവുമില്ലാതിരുന്ന അർജൻറീൻ താരം അനായാസം പന്ത് വലയിലാക്കി. അസിസ്റ്റ് ക്വഡ്രാഡോയുടെ പേരിൽ കുറിച്ചെങ്കിലും പൂർണമായും ക്രിസ്റ്റ്യാനോയുടെ നീക്കം ഗോളായി മാറി.
പിന്നെയും പലതവണ ഷോട്ടുകളുമായി യുനൈറ്റഡ് ഗോൾമുഖം പരീക്ഷിക്കപ്പെെട്ടങ്കിലും ഡിഹിയ രക്ഷകവേഷത്തിലെത്തിയത് ആതിഥേയർക്ക് തുണയായി. പോൾ പോഗ്ബയുടേതടക്കം ഒറ്റപ്പെട്ട ഷോട്ടുകൾ യുവൻറസ് പോസ്റ്റിലേക്ക് എത്തിയെങ്കിലും കാര്യമുണ്ടായില്ല.
റയലും സിറ്റിയും മുന്നോട്ട്
എൽക്ലാസികോക്കു മുെമ്പ ജയത്തോടെ ട്രാക്കിലായി റയൽ മഡ്രിഡ്. ഗ്രൂപ് ‘ജി’യിൽ വിക്ടോറിയ പ്ലസനിനെ 2-1ന് തോൽപിച്ചാണ് റയൽ മഡ്രിഡ് ജയമില്ലാത്ത ആറു മത്സരങ്ങൾക്കൊടുവിൽ തിരിച്ചെത്തിയത്. കരീം ബെൻസേമയും (11) മാഴ്സലോയുമാണ് (55) സ്കോറർമാർ. ഇതോടെ തുടർച്ചയായ 14 സീസണിൽ ഗോൾ നേടിയ താരമെന്ന അപൂർവ നേട്ടത്തിൽ ബെൻസേമയെത്തി. ലയണൽ മെസ്സിയും റൗളുമാണ് ഇൗ ലിസ്റ്റിലുള്ളവർ. ഗ്രൂപ് ‘എഫിൽ’ ശാക്തറിനെതിരെ സിറ്റിയുടെ ജയം 3-0ത്തിനാണ്. ഡേവിഡ് സിൽവ (30), ലെപോർെട്ട (35), ബെർണാഡോ സിൽവ (70) എന്നിവരാണ് സ്കോറർമാർ. മറ്റു മത്സരങ്ങളിൽ ബയേൺ മ്യൂണിക് ഏതൻസിനെയും (2-0), അയാക്സ് ബെൻഫികയെയും (1-0), റോമ സി.എസ്.കെ.എ മോസ്കോയെയും (3-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.