ടെക്സസ്: റെമേലു ലുക്കാക്കുവിന് മാഞ്ചസ്റ്റർ എറിഞ്ഞ പണം വെറുതെയാവില്ലെന്നുറപ്പ്. ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സൂപ്പർ ഗോളിലൂടെ ലുക്കാക്കു വരവറിയിച്ചപ്പോൾ, മൗറീന്യോ സംഘത്തിന് 2-0ത്തിെൻറ മികച്ച വിജയം. ലുക്കാക്കുവിന് പുറമെ കൗമാര സൂപ്പർതാരം റാഷ്ഫോഡാണ് മറ്റൊരു ഗോൾ നേടിയത്. ഇതോടെ ചാമ്പ്യൻസ് കപ്പിൽ യുനൈറ്റഡിന് ജയത്തോടെ തുടക്കമായി. നേരേത്ത റയൽ സാൾട്ട് ലെയ്ക്കിനെതിരായ സൗഹൃദമത്സരത്തിലും താരം ഗോൾ നേടിയിരുന്നു.
ടോട്ടൻഹാം ഹോട്ട്സ്പറിൽനിന്നെത്തിയ കിലെ വാൾക്കറും ബെൻഫിക്കയിൽനിന്നെത്തിയ ഗോളി എഡേഴ്സൺ മോറിയസിനും അരങ്ങേറാൻ അവസരം നൽകിയായിരുന്നു െപപ് ഗ്വാർഡിയോള സിറ്റി ടീമിനെയിറക്കിയത്. എന്നാൽ, ഗോളടിയന്ത്രം ലുക്കാക്കുവിെൻറ നേതൃത്വത്തിൽ ആർത്തിരമ്പിയ യുനൈറ്റഡിനെ തടയിടാൻ സിറ്റിക്കായില്ല. 37ാം മിനിറ്റിൽ പോഗ്ബ നീട്ടിനൽകിയ പാസ് ബോക്സിനു പുറത്ത് തടയാനെത്തിയ സിറ്റി ഗോളി എഡേഴ്സണിനെ നിഷ്പ്രഭമാക്കിയായിരുന്നു ലുക്കാക്കുവിെൻറ സൂപ്പർ ഗോൾ. തൊട്ടുപിന്നാലെ 39ാം മിനിറ്റിൽ മാർകോസ് റാഷ്ഫോഡ് മിഖിത്ര്യാെൻറ അസിസ്റ്റിൽ ഗോൾ നേടി സ്കോർ ഉയർത്തി.
രണ്ടാം പകുതിയിൽ ടീമിനെ ഒന്നടങ്കം മാറ്റി പെപ് പരീക്ഷിച്ചെങ്കിലും തിരിച്ചടിക്കാൻ സിറ്റിക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.