ലണ്ടൻ: തുടർച്ചയായ നാല് ജയങ്ങളുമായി കുതിച്ച് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഞ്ചുറി ടൈമിൽ സമനില പരിക്ക്. 12ാം സ്ഥാനക്കാരായ സതാംപ്ടൻ ലോങ് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് പകരക്കാരനായിറങ്ങിയ മൈകൽ ഒബാഫെമി യുനൈറ്റഡിെൻറ സ്വപ്നങ്ങൾ തകർത്തത്.
കോർണർ കിക്കിലൂടെയെത്തിയ പന്തിനെ ചിപ്പ് ചെയ്ത് വലയിലേക്കിട്ടപ്പോൾ അതുവരെ ജയിച്ചു നിന്ന റെഡ്ഡെവിൾസ് നിരാശരായി. നാലാമതുണ്ടായിരുന്ന ലെസ്റ്റർ സിറ്റി വീണ്ടും തോറ്റതോടെ ചാമ്പ്യൻസ് ലീഗ് ക്വാട്ട ഉറപ്പിക്കാമെന്ന മോഹത്തോടെയാണ് യുനൈറ്റഡ് ഇറങ്ങിയത്. എന്നാൽ, സമനിലയായതോടെ ഒരു പോയൻറുമായി ലെസ്റ്ററും യുനൈറ്റഡും (59) ഒപ്പത്തിനൊപ്പമായി.
ഒാൾഡ് ട്രഫോഡിൽ നടന്ന കളിയിലെ ആദ്യ ഗോൾ സതാംപ്ടെൻറ വകയായിരുന്നു. പോൾ പൊഗ്ബയുടെ പിഴവിൽനിന്നും പന്ത് തട്ടിയെടുത്ത സ്റ്റുവർട്ട് ആംസ്ട്രോങ് 12ാം മിനിറ്റിൽ സന്ദർശകരെ മുന്നിലെത്തിച്ചു. പിന്നീടായിരുന്നു മാർകസ് റാഷ്ഫോഡ് (20), ആൻറണി മാർഷ്യൽ (23) കൂട്ട് ഇരട്ട ഗോളടിച്ച് ലീഡ് നൽകിയത്. ഒടുവിൽ പടിക്കൽ കലമുടച്ചപോലെ ഇഞ്ചുറി ടൈമിൽ എതിരാളികളുടെ സമനില ഗോളുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.