മാനുവൽ ലാൻസിനി പരിക്കേറ്റ്​ പുറത്ത്​; അർജൻറീനക്ക്​ കനത്ത തിരിച്ചടി

ബാഴ്​സലോണ​: അഞ്ച്​ ദിവസങ്ങൾക്കപ്പുറം ലോകകപ്പിന്​ പന്തുരുളാനിരിക്കെ നിലവിലെ റണ്ണറപ്പുകളായ അർജൻറീനക്ക്​ കനത്ത തിരിച്ചടിനൽകി​ വെസ്​റ്റ്​ഹാമി​​​െൻറ മധ്യനിര താരം മാനുവൽ ലാൻസിനി​ പരിക്കേറ്റ്​ ലോകകപ്പ്​ ടീമിൽനിന്ന്​ പുറത്ത്​. വെള്ളിയാഴ്​ച പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കാണ്​ താരത്തി​​​െൻറ ലോകകപ്പ്​ സ്വപ്​നങ്ങൾ തട്ടിത്തെറിപ്പിച്ചത്​.

ലാന്‍സിനിക്ക് പരിക്കേറ്റ കാര്യം അര്‍ജൻറീന ഫുട്‌ബാള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. പരിക്കേറ്റ ഗോൾകീപ്പർ സെർജിയോ റൊമേറോയുടെ പുറത്താകലി​നൊപ്പം ലാൻസിനിയുടെ മടക്കവുമെത്തിയതോടെ അർജൻറീനക്ക്​ ഇരുട്ടടിയായിരിക്കുകയാണ്​. ഇതോടെ ലാൻസിനിക്ക്​ പകരം ഇക്കാർഡിക്ക് അവസാന 23ൽ ഇടംനേടാനാകുമോ എന്നാണ്​ ഫുട്​ബാൾ ലോകം ഉറ്റു നോക്കുന്നത്​. 

25കാരനായ ലാൻസിനി 2017ലാണ് ആദ്യമായി ദേശീയ ജഴ്‌സിയണിയുന്നത്. 2016 മുതല്‍ വെസ്​റ്റ്​ഹാമിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം മികച്ച ഫോമിലായിരുന്നു. ജൂൺ 16ന്​ ​െഎസ്​ലൻഡിനെതിരെയാണ്​ അർജൻറീനയുടെ ആദ്യ മത്സരം. 

Tags:    
News Summary - Manuel Lanzini to miss World Cup for Argentina after serious knee injury- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.