പാരിസ്: ഫിഫ ലോകകപ്പ് ഫുട്ബാളിൽ 17 േഗാൾ എന്ന നേട്ടവുമായി ബ്രസീലിെൻറ ‘ലേഡി പെലെ’ മാ ർത ചരിത്രമെഴുതി. പാരിസിൽ നടക്കുന്ന വനിത ലോകകപ്പിലെ അവസാന ഗ്രൂപ് മത്സരത്തിൽ ഇറ്റലിക്കെതിരെ ബ്രസീലിന് വിജയം സമ്മാനിച്ച ഗോൾ കുറിച്ചാണ് മാർത റെക്കോഡ് കുറിച്ചത്. ഇതോടെ ജർമൻ താരം മിറോസ്ലാവ് േക്ലാസെയുടെ 16 ലോകകപ്പ് ഗോളെന്ന റെക്കോഡ് തിരുത്തപ്പെട്ടു.
കരിയറിലെ അഞ്ചാം ലോകകപ്പിലാണ് മാർതയെ തേടി ചരിത്രനേട്ടമെത്തുന്നത്. 2003, 2007, 2011, 2015 ലോകകപ്പുകളിലും കളിച്ചാണ് േക്ലാസെക്കൊപ്പമെത്തിയത്. ഇക്കുറി പാരിസിൽ തെൻറ ആദ്യ ഗോളുമായി റെക്കോഡ് മറികടന്നു. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇറ്റലിയെ 1-0ത്തിന് തോൽപിച്ച ബ്രസീൽ ഗ്രൂപ് ‘സി’യിൽനിന്നു മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നു. ഇറ്റലി, ആസ്ട്രേലിയ ടീമുകളും നോക്കൗട്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.