പാരിസ്: സ്വന്തം മണ്ണിൽ ഫ്രാൻസ് വിശ്വകിരീടം സ്വന്തമാക്കിയ ലോകകപ്പിെൻറ നറുക്കെടുപ്പിൽ കൃത്രിമം നടന്നതായി യുവേഫ മുൻ പ്രസിഡൻറും ടൂർണമെൻറ് സംഘാടകസമിതി അംഗവുമായിരുന്ന മിഷേൽ പ്ലാറ്റീനിയുടെ വെളിപ്പെടുത്തൽ. കിരീട ഫേവറിറ്റുകളായ ബ്രസീലും ഫ്രാൻസും ഫൈനലിന് മുമ്പ് നേർക്കുനേർ വരാതിരിക്കാൻ ചെറിയൊരു ‘ട്രിക്’ നടത്തിയിരുന്നുവെന്ന് പ്ലാറ്റീനിയുടെ തുറന്നുപറച്ചിൽ.
അതേപോലെ തന്നെ ഫ്രാൻസും ബ്രസീലും തമ്മിലായിരുന്നു ഫൈനൽ പോരാട്ടം. സിനദിൻ സിദാെൻറ ഇരട്ട ഗോൾ ബലത്തിൽ 3-0ത്തിന് ജയിച്ച് ഫ്രാൻസ് ജേതാക്കളായി. ‘‘എല്ലാവരുടെയും സ്വപ്നമായിരുന്നു ആ ഫൈനൽ. അതിനു മുെമ്പാരു ഏറ്റുമുട്ടലുണ്ടാവാതിരിക്കാൻ ചെറു തന്ത്രം പ്രയോഗിച്ചു.
നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ ബ്രസീൽ നേരത്തെ ഗ്രൂപ് ‘എ’യിലുണ്ടായിരുന്നു. പിന്നെ, ഫ്രാൻസിനെ മാറ്റുകയായിരുന്നു വഴി. ഫിക്സ്ചർ നിർണയത്തിൽ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്തു’’ -പ്ലാറ്റീനി പറഞ്ഞു. പ്രതീക്ഷിച്ചത് പോലെ ഇരു ടീമും ഗ്രൂപ് ജേതാക്കളായി മുന്നേറി. മുൻ യുവേഫ തലവൻ കൂടിയായ പ്ലാറ്റീനി സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2015 മുതൽ ഫിഫയുടെ വിലക്ക് നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.