കയ്റോ: കോവിഡ് കാലത്ത് ജന്മനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിച ്ച് ലിവർപൂളിെൻറ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ്. കോവിഡ് വ്യാപനം കാരണം തൊഴിലില്ലാതെ പട്ടിണിയിലായ പാവങ്ങൾക്കാണ് താരത്തിെൻറ സഹായം.
സലാഹിെൻറ ജന്മനാടായ ഗർബിയയിലെ നജ്രിഗ് ഗ്രാമവാസികൾക്ക് ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും മാംസവുമാണ് എത്തിക്കുന്നത്. പിതാവ് ഹമദ് സലാഹിനാണ് ചുമതല. സ്വന്തം നാടിനോടുള്ള സലാഹിെൻറ കരുതൽ നേരത്തെയും വാർത്തയായിരുന്നു.
സ്കൂളുകൾ പണിതും കുടിവെള്ള സംവിധാനമൊരുക്കിയും റോഡുകൾ പണിതും നാടിനൊപ്പം നിന്ന സലാഹ്, 2018ൽ ഇവിടെ 30ലക്ഷം ഡോളർ െചലവഴിച്ച് കാൻസർ സെൻറർ പുതുക്കിപ്പണിതിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.