ബംഗളൂരു: എ.എഫ്.സി കപ്പ് ഗ്രൂപ് റൗണ്ടിൽ ചൊവ്വാഴ്ച ഇന്ത്യൻ ക്ലബുകൾ മുഖാമുഖം. ഗ്രൂപ് ‘ഇ’യിലെ തങ്ങളുടെ ആദ്യ മത്സരത്തിലാണ് െഎ ലീഗ് ടീമുകൾ ഏറ്റുമുട്ടുന്നത്. രണ്ടു ദിവസം മുമ്പ് െഎ ലീഗിൽ കളിച്ചപ്പോൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് ഇരുവരും ബംഗളൂരുവിൽ കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസൺ എ.എഫ്.സി കപ്പ് ഫൈനലിസ്റ്റുകളാെണന്ന പകിട്ടിലാണെങ്കിലും ബംഗളൂരു ഇക്കുറി ലീഗിൽ ഏറെ പിന്നിലാണ്. പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബംഗളൂരു. ബഗാനാവെട്ട, എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ടിലെ വെല്ലുവിളികൾ കടന്നാണ് ഗ്രൂപ് റൗണ്ടിൽ ഇടം പിടിച്ചത്. െഎ ലീഗിൽ കിരീടപ്പോരാട്ടത്തിൽ ഇവർ മൂന്നാം സ്ഥാനത്തുമുണ്ട്. ബംഗളൂരു നിരയിൽ ഗോൾ കീപ്പർ അമരീന്ദർ സിങ്, അരിന്ദം ഭട്ടാചാര്യ, സെന റാൾതെ, നിഷു കുമാർ എന്നിവർ ടീമിലില്ല. ബഗാെൻറ പ്രണോയ് ഹാൾഡറും കളിക്കില്ല. ബഗാനും ബംഗളൂരുവിനും പുറമെ മാലദ്വീപിൽ നിന്നുള്ള മസിയ എഫ്.സി, ബംഗ്ലാദേശിലെ ധാക്ക അബഹാനി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.