എ.സി മിലാൻ വലയിൽ മൂന്നടിച്ച് ലിവർപൂൾ പടയോട്ടം തുടങ്ങി

ചാമ്പ്യൻസ് ലീഗിൽ ആദ്യ പോരാട്ടത്തിനിറങ്ങിയ ലിവർപൂൾ ഉശിരൻ ജയത്തോടെ പടയോട്ടം തുടങ്ങി. ഇറ്റാലിയൻ കരുത്തരായ എ.സി മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇംഗ്ലീഷുകാർ മുക്കിയത്. ഇബ്രാഹിമ കൊനാട്ടെ, വിർജിൽ വാൻഡൈക്, ഡൊമിനിക് സൊബോസ്‍ലായ് എന്നിവരാണ് ചെമ്പടക്കായി ലക്ഷ്യം കണ്ടതെങ്കിൽ ക്രിസ്റ്റ്യൻ പുലിസിചിന്റെ ബൂട്ടിൽനിന്നായിരുന്നു എ.സി മിലാന്റെ ആശ്വാസ ഗോൾ.

ലിവർപൂളിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അവരെ ഞെട്ടിച്ച് മൂന്നാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ എ.സി മിലാൻ ലീഡെടുത്തു. തിരിച്ചടിക്കാനുള്ള നിരന്തര ശ്രമത്തിനിടെ 23ാം മിനിറ്റിലാണ് ലിവർപൂളന്റെ മറുപടി വന്നത്. ട്രെന്റ് അലക്സാണ്ടർ ആർനോൾഡി​ന്റെ അസിസ്റ്റിൽ ഇബ്രാഹിമെ കൊ​നാട്ടെ ആയിരുന്നു എതിർ നെറ്റിൽ പന്തെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാൻ നാല് മിനിറ്റ് ശേഷക്കെ സിമിക്കാസിന്റെ അസിസ്റ്റിൽ വിർജിൽ വാൻഡൈകും ലക്ഷ്യം കണ്ടതോടെ 2-1 എന്ന സ്കോറിലാണ് ആദ്യ പകുതി അവസാനിച്ചത്. ഇതിനിടെ മുഹമ്മദ് സലാഹിന്റെ രണ്ട് ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി വഴിമാറിയിരുന്നു.


67ാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറക്കുന്നത്. കോഡി ഗാക്പോ ഇടതുവിങ്ങിലൂടെ മുന്നേറി നൽകിയ ക്രോസിന് കാൽവെച്ച് ​സൊബോസ്‍ലായിയാണ് പട്ടിക തികച്ചത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ലിവർപൂൾ 23 ഷോട്ടുകളുതിർത്തതിൽ 11ഉം എ.സി മിലാൻ വലക്ക് ​​നേരെയായിരുന്നു. പന്ത് കൈവശം വെക്കുന്നതിൽ ലിവർപൂളിനൊപ്പം നിന്നെങ്കിലും എ.സി മിലാ​ന്റെ രണ്ട് ഷോട്ടുകൾ മാത്രമാണ് ​ലിവർപൂൾ വലക്ക് നേരെ നീങ്ങിയത്. 

Tags:    
News Summary - Liverpool scored three goals against AC Milan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.