കൊൽക്കത്ത: ഗോവൻ സന്തോഷ് ട്രോഫി ടൂർണമെൻറിൽ പശ്ചിമബംഗാളിനെ കിരീടം ചൂടിച്ച മൃദുൽ ബാനർജിയെ ഇൗസ്റ്റ് ബംഗാൾ കോച്ചായി നിയമിച്ചു. തുടർതോൽവികളോടെ െഎ ലീഗ് കിരീടപ്പോരാട്ടത്തിൽനിന്ന് പുറത്തായ ഇൗസ്റ്റ് ബംഗാൾ പരിശീലക സ്ഥാനത്തുനിന്ന് ട്രെവർ മോർഗൻ രാജിവെച്ചതോടെയാണ് ക്ലബ് അധികൃതർ മൃദുൽ ബാനർജിയെ പരിഗണിച്ചത്. ഞായറാഴ്ച ശിവാജിയൻസിനെതിരായ കളിയിൽ 1-0ത്തിന് തോറ്റതിനു പിന്നാലെയായിരുന്നു മോർഗെൻറ രാജി. നേരത്തേ ഗോവക്കാരനായ അർമാൻഡോ കൊളാസോയെ പുതിയ പരിശീലകനായി നിയമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഫെഡറേഷൻ കപ്പ് വരെ മൃദുലിനെ കോച്ചായി നിയമിക്കാനാണ് ക്ലബ് ഭാരവാഹികളുടെ തീരുമാനമെന്ന് ഇൗസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറി കല്യാൺ മജൂന്ദർ അറിയിക്കുകയായിരുന്നു. കൊൽക്കത്തക്കാരനായ മൃദുൽ 2012-13ൽ മോഹൻ ബഗാനെയും 2015-16ൽ മുഹമ്മദൻസിനെയും പരിശീലിപ്പിച്ചിരുന്നു. 16 മത്സരങ്ങളിൽ 27 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ഇൗസ്റ്റ് ബംഗാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.