കൊച്ചി: മലയാളി താരം മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ. രണ്ടുവർഷത്തെ ഇട വേളക്കുശേഷമാണ് മലയാളിതാരം വീണ്ടും മഞ്ഞ ജഴ്സിയണിയാൻ എത്തുന്നത്. എ.ടി.കെയിലൂടെ ഐ.എസ്.എല്ലിലെത്തിയ റാഫി രണ്ട്, മൂന്ന് സീസണിലാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സി താരമായിരുന്നു.
കാസർകോട് സ്വദേശിയായ റാഫി 2004ൽ എസ്.ബി.ടിയിലൂടെയാണ് പ്രഫഷനൽ ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2009-10 സീസണിൽ മഹീന്ദ്ര യുനൈറ്റഡ് ജഴ്സിയിൽ ഐ ലീഗിൽ ഒരിന്ത്യൻ കളിക്കാരെൻറ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോഡായ 14 ഗോൾ നേടി െപ്ലയർ ഓഫ് ദ ഇയർ പുരസ്കാരം നേടി. ഹെഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ മികവുപുലർത്തുന്ന കളിക്കാരനാണ് റാഫി.
2015 ഐ.എസ്.എല്ലിലെ എമേർജിങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയിരുന്നു. ചർച്ചിൽ ബ്രദേഴ്സ്, മുംബൈ, ഡി.എസ്.കെ ശിവാജിയൻസ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.