കോഴിക്കോട്: സ്വന്തം നാട്ടിലെ കാണികൾക്കു മുന്നിൽ വിജയപ്രതീക്ഷയിലിറങ്ങിയ ഗോകുലം കേരള എഫ്.സി തോൽവിയുടെ ചൂടറിഞ്ഞു. ഇ.എം.എസ് സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടിന് നടന്ന െഎ ലീഗിലെ രണ്ടാം ഹോം മത്സരത്തിൽ നെരോക എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗോകുലം കേരളയെ കീഴടക്കിയത്. 24ാം മിനിറ്റിൽ നൈജീരിയൻ താരം ഫെലിക്സ് ചിഡിയാണ് നെരോകക്കായി ആദ്യ ഗോൾ നേടിയത്. നിങ്തോജം പ്രീതം സിങ് (43), ങാകോം റൊണാൾഡ് (96) എന്നിവർ ശേഷിച്ച രണ്ട് ഗോളുകളും നേടി. കടുത്ത പ്രതിരോധംതീർത്ത് കിട്ടിയ അവസരങ്ങളിൽ ആക്രമിച്ച് കളിച്ചാണ് നെരോക താരങ്ങൾ ഗോകുലത്തിനെതിെര ആധികാരിക വിജയം െകായ്തത്. മത്സരം തുടങ്ങി ആദ്യ പത്ത് മിനിറ്റിൽ ആക്രമിച്ചുകളിച്ച കേരള എഫ്.സി എതിരാളികളെ ഭയപ്പെടുത്തി. എന്നാൽ, പ്രതിരോധത്തോെടാപ്പം മികച്ച പാസുകളും ഒത്തിണക്കവുമായി കളിച്ച നെരോക എഫ്.സിക്കെതിരെ ആതിഥേയർക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ മിനിറ്റുകളിൽ ഗോളിനായി ശ്രമിക്കാതിരുന്ന നെരോക അപ്രതീക്ഷിതമായാണ് ആദ്യ സ്കോർ ചെയ്തത്. മധ്യനിരയിൽനിന്ന് കിട്ടിയ പന്തുമായി കുതിച്ച് ഗോളിയെ മുന്നിൽനിർത്തി പന്ത് നീട്ടിയടിച്ചാണ് ഫെലിക്സ് ചിഡി അക്കൗണ്ട് തുറന്നത്.
ആദ്യ പകുതിയുെട അവസാന നിമിഷം വീണ്ടും ഗോകുലത്തിെൻറ വലകുലുക്കി നെരോക എഫ്.സി ഞെട്ടിച്ചു. ഇടതുവിങ്ങിലൂടെ കുതിച്ച സിങ്കം സുബാഷ് സിങ് ബോക്സിലേക്കടിച്ചു കയറ്റിയ പന്ത് തലവെച്ചു െകാടുക്കേണ്ട ആവശ്യേമയുണ്ടായിരുന്നുള്ളൂ പ്രീതം സിങ്ങിന്. രണ്ടാം പകുതിയുെട അധിക സമയത്തിെൻറ ആറാം മിനിറ്റിൽ ഫാബിൻ വോർബ് ഉയർത്തി നൽകിയ അവസരം ങാകോം റൊണാൾഡ് െഹഡറിലൂെട വലിയിലാക്കി സന്ദർശകരുടെ മൂന്നാം ഗോളും നേടി.
ചെന്നൈക്കെതിരായ ആദ്യ ഹോംമത്സരത്തിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് കേരളം കളത്തിലിറങ്ങിയത്. അഞ്ച് മലയാളികളാണ് ആദ്യഇലവനില്‍ സ്ഥാനംപിടിച്ചത്. മികച്ച ഫോമിലുള്ള കാമോ ബായിയടക്കമുള്ള വിദേശ താരങ്ങൾ പരിക്കിെൻറ പിടിയിലായത് കാര്യമായി ബാധിച്ചു. മലയാളി താരങ്ങൾക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതുമില്ല. രണ്ടാം പകുതിയിൽ എതിർ ടീമിെനക്കാൾ പന്തടക്കം ഗോകുലത്തിനായിരുന്നെങ്കിലും മധ്യനിരയിൽനിന്ന് കാര്യമായ പ്രകടനമുണ്ടായിരുന്നില്ല. ജയത്തോടെ രണ്ട് കളിയില്‍നിന്ന് നെരോകക്ക് മൂന്നു പോയൻറായി. മൂന്നു കളിയില്‍ ഒരു സമനില മാത്രമുള്ള ഗോകുലത്തിന് ഒരു പോയൻറാണുള്ളത്. 22ന് ഇന്ത്യൻ ആരോസിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.