??????? ????????? ????????????? ????????????

23 അംഗ ടീമിനെ പ്രഖ്യാപിച്ച്​ ബ്രസീൽ ഒരുങ്ങി; ആൽവസിന്​ പകരം ഡാനിലോ 

സാവോപോളോ: ലോകകപ്പിന്​ പന്തുരുളാൻ ഒരുമാസം ബാക്കിനി​ൽക്കെ അന്തിമ ടീമിനെ നേരിട്ട്​ പ്രഖ്യാപിച്ച്​ ബ്രസീൽ റഷ്യയിലേക്ക്​ ഒരുങ്ങി. പുതുമുഖങ്ങളോ അപ്രതീക്ഷിത തെരഞ്ഞെടുപ്പോ ഇല്ലാതെ പരിചയസമ്പത്തിന്​ പരിഗണന നൽകിയാണ്​ കോച്ച്​ ടിറ്റെ കപ്പടിക്കാനുള്ള കാനറിപ്പടയെ നേരത്തേ തന്നെ പ്രഖ്യാപിച്ചത്​. പരിക്കിൽനിന്ന്​ മുക്തനായി പരിശീലനം തുടങ്ങിയ സ്​റ്റാർ സ്​ട്രൈക്കർ നെയ്​മർ തന്നെ മഞ്ഞപ്പടയുടെ കുന്തമുന. ഷാക്​തർ ഡൊണസ്​കി​​െൻറ വിങ്ങറായ ടെയ്​സണും മാഞ്ചസ്​റ്റർ സിറ്റിയുടെ വലതുവിങ്​ബാക് ഡാനിലോ, കൊറിന്ത്യൻസി​​െൻറ ഫാഗ്​നർ എന്നിവരാണ്​ ടീമി​​െൻറ ശ്രദ്ധേയ തെരഞ്ഞെടുപ്പുകൾ. പരിക്കേറ്റ ഡാനി ആൽവസി​​െൻറ പൊസിഷനിലാവും ഡാനിലോയുടെ ഇടം. 
ലോകകപ്പിനുള്ള 16 അംഗ ടീമി​​െൻറ കോച്ച്​ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

ടീം ബ്രസീൽ
ഗോൾകീപ്പർ: അലിസൺ (റോമ), എഡേഴ്​സൻ (സിറ്റി), കാസിയോ (കൊറിന്ത്യൻസ്​).
ഫുൾബാക്ക്​​: മാഴ്​സലോ (റയൽ), ഡാനിലോ (സിറ്റി), ഫിലിപ്​ ലൂയിസ്​ (അത്​ലറ്റികോ), ഫാഗ്​നർ (കൊറിന്ത്യൻസ്​).
സ​െൻറർ ബാക്ക്​: മാർക്വിനോസ്​, തിയാഗോ സിൽവ (പി.എസ്​.ജി), മിറാൻഡ (ഇൻറർ), പെഡ്രോ ജിറോമൽ (ഗ്രീമിയോ)
മധ്യനിര: വില്ല്യൻ (ചെൽസി), ഫെർണാണ്ടീനോ (സിറ്റി), പൗളീന്യോ (ബാഴ്​സ), കാസ്​മിറോ (റയൽ), കുടീന്യോ (ബാഴ്​സ), റെനറ്റോ അഗസ്​റ്റോ (ബെയ്​ജിങ്​ ഗുവോൺ), ഫ്രെഡ്​ (ഷാക്​തർ).
​മുന്നേറ്റം: നെയ്​മർ (പി.എസ്​.ജി), ഗബ്രിയേൽ ജീസസ്​ (സിറ്റി), ഫിർമീ​േന്യാ (ലിവർപൂൾ), ഡഗ്ലസ്​ കോസ്​റ്റ (യുവൻറസ്​), ടെയ്​സൺ (ഷാക്​തർ).

 

Tags:    
News Summary - Neymar headlines Brazil's World Cup team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.