ഫ്രഞ്ച് ക്ലബ് വാഗ്ദാനംചെയ്ത കോടികളുടെ കനമല്ല തന്നെ പി.എസ്.ജിയിലേക്ക് ആകർഷിച്ചതെന്ന് നെയ്മർ. കൂടുതൽ പണമെന്ന വാഗ്ദാനത്തിൽ മയങ്ങിയാണോ ഫ്രാൻസിലെത്തിയതെന്ന ചോദ്യത്തോട് അൽപം ഗൗരവത്തിലായിരുന്നു നെയ്മറുടെ പ്രതികരണം. ‘‘എെൻറ വ്യക്തിജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ ചോദ്യത്തോട് എന്തു പറയണം. ഒരിക്കലും പണം എന്നെ മോഹിപ്പിച്ചിട്ടില്ല. പണത്തിനു പിന്നാലെ പോയിരുന്നെങ്കിൽ ഞാൻ മറ്റേതെങ്കിലും രാജ്യത്തോ ക്ലബിലോ എത്തുമായിരുന്നു. പി.എസ്.ജിയിലേക്കുള്ള വരവിനെ അങ്ങനെ വിശ്വസിക്കുന്നതിൽ ഖേദമുണ്ട്’’ -വാർത്തസമ്മേളനത്തിൽ നെയ്മർ പറഞ്ഞു.
‘‘ഒരു കായിക താരത്തിന് എന്നും വെല്ലുവിളികൾ വേണം. എെൻറ അച്ഛെൻറ ഉപദേശത്തിനും വിരുദ്ധമായാണ് പാരിസിലെത്തുന്നത്. കഴിഞ്ഞ കുറെ ദിവസമായി സമ്മർദങ്ങൾക്കിടയിലായിരുന്നു. എന്തു തീരുമാനിക്കുമെന്ന ആശങ്ക. പക്ഷേ, ശരിയായ സമയത്തെ തീരുമാനമാണിത്. ജീവിതത്തിലെ വലിയ വെല്ലുവിളി. പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുക, ഫ്രാൻസിലെ വിജയഗാഥ നിലനിർത്തുക, ലോകത്തെ മുൻനിര ക്ലബാക്കി മാറ്റുക തുടങ്ങിയ വെല്ലുവിളികളെല്ലാം മുന്നിലുണ്ട്. അതാണ് ഇൗ കൂടുമാറ്റത്തിലെ പ്രചോദനം.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.