പ്രാർഥനയോടെ മെസ്സിയും സംഘവും; അർജൻറീനക്ക് ഇന്ന് ജീവന്മരണ പോരാട്ടം
സെൻറ് പീറ്റേഴ്സ്ബർഗ്: റഷ്യയുടെ രണ്ട് വലിയ നഗരങ്ങളായ സെൻറ് പീറ്റേഴ്സ് ബർഗും റോസ്േതാവ് ഡണും തമ്മിൽ 1800ലേറെ കിലോമീറ്റർ ദൂരവ്യത്യാസമുണ്ട്. രണ്ടര മണിക്കൂറിലേറെ നീണ്ട ആകാശ ദൂരം. ഇൗ രണ്ടു നഗരങ്ങളിലെ കളിമുറ്റങ്ങളിലാണ് ഇന്ന് കാൽപന്തു ലോകത്തിെൻറ കണ്ണും കാതും. 21ാമത് ഫിഫ ലോകകപ്പിലെ വിധിനിർണായകമായ 90 മിനിറ്റു സമയം. സെൻറ്പീറ്റേഴ്സ്ബർഗിൽ അർജൻറീനയും നൈജീരിയയും കൊമ്പുകോർക്കുേമ്പാൾ, രാജ്യത്തിെൻറ എതിർദിശയിൽ േറാസ്തോവിൽ ക്രൊയേഷ്യയും െഎസ്ലൻഡും പോരടിക്കും. ഭൂപടത്തിലെങ്ങും ഏറെ ആരാധകരുള്ള ലാറ്റിനമേരിക്കൻ സംഘത്തിെൻറ ലോകകപ്പ് മോഹങ്ങൾ ഇൗ അടർക്കളത്തിൽ അവസാനിക്കുമോ അതോ, പ്രാർഥനയും പരിശ്രമവും ഒന്നായി പ്രയാണം തുടരുമോ. ഗ്രൂപ് ‘ഡി’യിലെ അവസാന പോരാട്ടം വിധിനിർണായകമാവുന്നത് മൂന്നു ടീമുകൾക്കാണ്. ഒരു കളിയും ജയിക്കാതെ ഒരു പോയൻറ് മാത്രമുള്ള അർജൻറീനക്കും െഎസ്ലൻഡിനും ഒപ്പം, ഒരു കളി ജയിച്ച് മൂന്ന് പോയൻറുള്ള നൈജീരിയക്കും. ആദ്യ രണ്ടു കളിയും ജയിച്ച ക്രൊയേഷ്യ ആറു പോയൻറുമായി പ്രീക്വാർട്ടർ ഉറപ്പിച്ച് നിലഭദ്രമാക്കിയതോടെ അവർക്കിത് നിലമെച്ചപ്പെടുത്താനുള്ള അങ്കം മാത്രം.
രൂക്ഷമായ വിമർശനങ്ങൾക്ക് മൗനംകൊണ്ട് മറുപടി നൽകിയാണ് അർജൻറീന ഇറങ്ങുന്നത്. ലയണൽ മെസ്സിയുടെ 31ാം പിറന്നാൾ മാറ്റ് കുറക്കാതെ ആഘോഷിച്ച ടീമംഗങ്ങൾ കെട്ടുറപ്പ് പൊട്ടിയിട്ടില്ലെന്ന സന്ദേശംകൂടി ആരാധകർക്ക് നൽകുന്നു.
സാധ്യത എങ്ങനെ?
ടീം റിപ്പോർട്ട്
നൈജീരിയ: െഎസ്ലൻഡിനെതിരെ 2-0ത്തിന് ജയിച്ച 3-5-2 ഫോർമേഷനിൽ മാറ്റമില്ലാതെയാവും നൈജീരിയയുടെ പടപ്പുറപ്പാട്. ഇരട്ട ഗോളടിച്ച അഹമദ് മൂസയും മിന്നും ഫോമിലുള്ള വിക്ടർ മോസസും.
അർജൻറീന: ഇതുവരെ ഒരു ഫോർമേഷനിലും ഉറച്ചുനിൽക്കാതെയാണ് അർജൻറീന കളിക്കുന്നത്. െഎസ്ലൻഡിനെയിരെ പ്രയോഗിച്ച 4-2-3-1ഉം, ക്രൊയേഷ്യക്കെതിരായ 3-4-3ഉം വിമർശിക്കപ്പെട്ടു. ഇനി 4-3-3, അല്ലെങ്കിൽ 4-4-2 പ്രതീക്ഷിക്കാം. വൻ പിഴവുകൾ വരുത്തിയ ഗോളി വില്ലി കാബയ്യെറോയെ ഒഴിവാക്കി പുതുമുഖക്കാരൻ ഫ്രാേങ്കാ അർമാനി ഗ്ലൗസ് അണിയും. എയ്ഞ്ചൽ ഡി മരിയ, എവർ ബനേഗ തിരിച്ചുവരും. സെർജിയോ അഗ്യൂറോക്ക് പകരം ഗോൺസാലോ ഹിഗ്വെയ്ൻ െപ്ലയിൽ ഇലവനിലുണ്ടാവും.
മുഖാമുഖം
ഫാക്ട്സ്
നൈജീരിയ
അർജൻറീന
സാധ്യത ലൈനപ്പ്
യാവിയർ മഷറാനോ (അർജൻറീന മധ്യനിര താരം)
‘കോച്ച് സാംപോളിയുമായുള്ള ബന്ധം സ്വാഭാവികമായ നിലയിലാണ്. അതിൽ പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ പരിഹരിക്കും. അല്ലെങ്കിൽ അത്മവഞ്ചനയായി മാറും. കഴിഞ്ഞ കളികൾ ടീം നന്നായി കളിച്ചില്ല. അതിെൻറ ഭവിഷ്യത്തും നേരിട്ടു. ഇനി തിരിച്ചുവരും’
ജെർനട് റോർ (നൈജീരിയ കോച്ച്)
‘ഏറെ പഠിക്കാൻ തീരുമാനിച്ചാണ് ഞങ്ങൾ ഇവിടെയെത്തിയത്. 2022 ലോകകപ്പിനുള്ള ടീമാണ് ഇത്. റഷ്യ ലോകകപ്പ് ഏറെ നേരത്തേയായി. മികച്ച ഫോമിലുള്ള ഞങ്ങൾക്ക് ഇന്ന് അർജൻറീനയെ തോൽപിക്കാനുമാവും’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.