ലണ്ടൻ: ഒരു പ്രീമിയർ ലീഗ് മെഡൽ. കളിച്ചിരുന്ന കാലം മുഴുവൻ ജെറാഡിെൻറയും ആരാധകരുട െയും മോഹമായിരുന്നു അത്. കപ്പിനും ചുണ്ടിനുമിടയിൽ ലിവർപൂൾ പലതവണ തെന്നിവീണേപ്പാഴെല്ലാം ജെറാഡിെൻറ മോഹമാണ് ഇല്ലാതായത്. പ്രീമിയർ ലീഗ് കിരീടം എന്ന മോഹം ബാക്കിെവച്ചാണ് മൂന്നുവർഷം മുമ്പ് ബൂട്ടഴിച്ചത്. എന്നാൽ, ഇപ്പോൾ 30 വർഷത്തിനുശേഷം കിരീട നേട്ടത്തിലേക്കുള്ള പാതയിലാണ് ലിവർപൂൾ. കിരീടം ഉറപ്പായതോടെ ജെറാഡിനെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തുണ്ട്. കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ജെറാർഡിനെ ടീമിലെടുത്ത് പ്രീമിയർ ലീഗ് മെഡൽ സമ്മാനിക്കാൻ സാധിക്കില്ലെന്ന് ക്ലബ് സി.ഇ.ഒ പീറ്റർ മൂർ വ്യക്തമാക്കി. നിലവിൽ ടീമിലുള്ള ആരെയും ഒഴിവാക്കാനാകില്ലെന്നും മറ്റൊരു ക്ലബായ റേഞ്ചേഴ്സിെൻറ പരിശീലകനാണ് ജെറാർഡെന്നും പീറ്റർ മൂർ പറഞ്ഞു. ജെറാർഡിനെ ഏറെ സ്നേഹിക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഒരു കളിക്കാരന് മെഡൽ നിഷേധിക്കുന്നത് അനീതിയാണെന്നും അതിനാൽ അഞ്ചു ദിവസത്തിനായി കരാറിൽ ഏർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിെൻറ പരിശീലകനാണ് 39കാരനായ ജെറാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.