മോസ്കോ: ക്രൊയേഷ്യയോട് തകർന്നടിഞ്ഞതിെൻറ ആഘാതം ഉലക്കുന്ന അർജൻറീനയെ കൂടുതൽ നോവിച്ച് ആദ്യ ഗോൾ നേടിയ ആൻറി റെബിച്. മൂന്നു ഗോൾ വാങ്ങി നിശ്ശൂന്യരായി പോയ അർജൻറീനയുടെ കളി അത്രക്ക് മോശമായതിനാൽ മത്സര ശേഷം മെസ്സിയുടെ ജഴ്സി വാങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റെബിച് മാധ്യമങ്ങളോട് പറഞ്ഞു.
‘മെസിയെ വല്ലാതെ ഇഷ്ടപ്പെടുന്ന എെൻറ സുഹൃത്തിനു വേണ്ടി മെസ്സിയുടെ ജഴ്സി വാങ്ങണമെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, മൈതാനത്ത് ടീം പുലർത്തിയ സമീപനവും പ്രകടനവും നിരാശപ്പെടുത്തിയപ്പോൾ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.’
അർജൻറീനയിൽനിന്ന് ഞാൻ ഇതിലേറെ പ്രതീക്ഷിച്ചതാണ്. വിശിഷ്യാ, പ്രീമിയർ ലീഗിലും മറ്റും കളിക്കുന്ന സഹതാരങ്ങളിൽനിന്ന്. നാലാം മിനിറ്റിൽ ഒാടമെൻഡി വെറുതെ മൻഡ്സൂകിചിനെ വീഴ്ത്തിയതുപോലെയായിരുന്നു മൊത്തം ടീമംഗങ്ങളും. പ്രകോപനം മാത്രമാണ് അവർ സൃഷ്ടിച്ചത്. പരാജയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുന്നവനാകണം ഒരു അത്ലറ്റ്- റെബിച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.