ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വേദിയൊരുക്കുന്ന ഫിഫ ഫുട്ബാള്‍ മാമാങ്കത്തിന്‍െറ ഭാഗ്യചിഹ്നം പുറത്തിറക്കി. ‘ഖേലിയോ’ എന്ന ചീറ്റപ്പുലിയാണ് അണ്ടര്‍ 17 ലോകകപ്പിന്‍െറ മുദ്ര. ഡല്‍ഹി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ‘ഖേലിയോ‘ രംഗപ്രവേശം ചെയ്തു. കൊച്ചിയുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളായത്തെിയ കുട്ടിക്കൂട്ടമാണ് കൗമാരക്കാരുടെ കാല്‍പ്പന്തുകളിയുടെ ഭാഗ്യമുദ്രയായ ഖേലിയോവിനെ വരവേറ്റത്. കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും പന്തടിച്ചും ഖേലിയോ വരവാഘോഷമാക്കി. ചടങ്ങില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍, അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ എന്നിവരും പങ്കെടുത്തു. ഒക്ടോബര്‍ ആറുമുതല്‍ 26 വരെയാണ് അണ്ടര്‍ 17 ലോകകപ്പ്. കൊച്ചി, ഡല്‍ഹി, കൊല്‍ക്കത്ത, ഗോവ, മുംബൈ, ഗുവാഹതി എന്നീ ആറ് നഗരങ്ങള്‍ കൗമാര ഫുട്ബാളിന്‍െറ പെരുംപോരാട്ടത്തിന് വേദിയാവും.
ലോകകപ്പ് നിലവാരത്തിലുള്ള ഒരു ഫിഫ ടൂര്‍ണമെന്‍റിന് ഇതാദ്യമായാണ് ഇന്ത്യ ആതിഥ്യമരുളുന്നത്. ആതിഥേയരെന്ന നിലക്ക് ഇന്ത്യന്‍ കുട്ടികളും മാറ്റുരക്കുന്ന ടൂര്‍ണമെന്‍റില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 24 ടീമുകളുമുണ്ടാകും. ഐ.എസ്.എല്‍ ഉണര്‍വ് നല്‍കിയ ഇന്ത്യന്‍ ഫുട്ബാള്‍ മേഖലയില്‍ പുതിയ വിപ്ളവത്തിന്‍െറ തുടക്കമാകും അണ്ടര്‍ 17 ലോകകപ്പെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. വമ്പന്‍ കായിക മാമാങ്കം ഏറ്റെടുത്ത് നടത്താനുള്ള നമ്മുടെ കഴിവും അടിസ്ഥാനസൗകര്യങ്ങളും ലോകത്തിന് കാണിക്കാനുള്ള അവസരമാണിതെന്നും മന്ത്രി തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.