ലണ്ടൻ: കോവിഡ്-19 ഭീതിയെ തുടർന്ന് മാറ്റിെവച്ച ഒളിമ്പിക്സിൽ ആദ്യ പ്രതിസന്ധി ഫുട്ബാളിൽ. 2020ലെ ഒളിമ്പിക്സ് 2021ലേക്ക് മാറ്റിയപ്പോൾ യോഗ്യത നേടിയ ടീമുകളിൽ അധികംപേർക്കും അടുത്തവർഷത്തെ ഒളിമ്പിക്സിൽ കളിക്കാനാകില്ല. ഒളിമ്പിക്സ് ഫുട്ബാളിൽ അണ്ടർ-23 ആണ് പ്രായപരിധി. ഇവർക്കൊപ്പം മൂന്ന് സീനിയർ താരങ്ങൾക്കും കളിക്കാം.
ടോക്യോ 2020ൽ 1997 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കായിരുന്നു അവസരം. എന്നാൽ, ഒളിമ്പിക്സ് മാറ്റുന്നതോടെ യോഗ്യത നേടിയ ടീമുകളിലെ നിരവധിപേർക്ക് പ്രായപരിധി കടക്കുകയും നിയമമനുസരിച്ച് കളിക്കാനാകാതെവരുകയും ചെയ്യും. കളിച്ച് യോഗ്യത നേടിക്കൊടുത്തവർക്ക് അവസരം നിഷേധിച്ച്, പുതിയ ആൾക്കാർക്ക് അവസരം നൽകുന്നത് അധാർമികത ആകുമെന്നും വാദമുണ്ട്. അതുകൊണ്ട് അണ്ടർ-23 എന്ന നിയമം പ്രത്യേക സാഹചര്യത്തിൽ അണ്ടർ-24 ആയി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ രംഗത്തെത്തി.
ഇക്കാര്യം വ്യക്തമാക്കി ആസ്ട്രേലിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ജെയിംസ് ജോൺസൺ ഒളിമ്പിക്സ് കമ്മിറ്റി തലവൻ തോമസ് ബാഹിന് കത്തുനൽകി. ഏഷ്യൻ അണ്ടർ-23 ജേതാക്കളായ ദക്ഷിണ കൊറിയയും ഇതേ ആവശ്യം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.