ലിമ: ലോകകപ്പ് ഫൈനലിൽ റഷ്യയെ തോൽപിച്ച് പെറു ചാമ്പ്യന്മാരായി. അതിശയം തോന്നുന്നുണ്ടല്ലേ. എന്നാൽ, യഥാർഥ ലോകകപ്പിലല്ല സംഭവം. 36 വർഷങ്ങൾക്ക് ശേഷം ഫുട്ബാൾ ലോകകപ്പ് പ്രവേശനം ലഭിച്ച പെറു നടത്തിയ തടവുകാരുടെ ലോകകപ്പിലാണിത്. ലോകത്ത് ആദ്യമെന്ന അവകാശവാദവുമായി നടത്തിയ ടൂർണമെൻറിെൻറ ഫൈനലിൽ ‘പെറു’വിനെ പ്രതിനിധാനംചെയ്ത ലൂറിഗാഞ്ചോ ജയിൽ റഷ്യയെ പ്രതിനിധാനംചെയ്ത ചിംബോടെയെ തോൽപിച്ച് ജേതാക്കളായി.
കഴിഞ്ഞയാഴ്ച ലിമ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ വിജയികളായവർക്ക് കപ്പും സ്വർണ മെഡലുകളും സ്പോർട്സ് ഒൗട്ട്ഫിറ്റുകളും സമ്മാനമായി ലഭിച്ചു. പെറുവിലെ അൻകോൺ, ചിംബോടെ, ഇക, ലിമ എന്നീ നഗരങ്ങളിലെ ജയിലുകളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ. ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാൻ മൂന്നംഗ പ്രഫഷനൽ റഫറിമാരുടെ സംഘം ഉണ്ടായിരുന്നു.
അതീവ സുരക്ഷയിൽ നടത്തിയ ടൂർണമെൻറിൽ തടവുകാരുടെ കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഗാലറിയിൽ പ്രവേശനം നൽകിയത്. സ്റ്റേഡിയത്തിന് സായുധസേനയുടെ കാവലും ഏർപ്പെടുത്തി. പെറുവിലുള്ള മിക്ക ജയിലുകളും അതിെൻറ സംഭരണ ശേഷിയിലും അധികം ആളുകളെ ഉൾക്കൊള്ളുന്നു എന്നതിനാൽതന്നെ അതീവ അപകടകരമായ അവസ്ഥയിലാണ്. ജയിലുകളിലെ അന്തേവാസികൾക്ക് അൽപം ശുദ്ധവായു ശ്വസിക്കാനുള്ള അവസരംകൂടിയായി ടൂർണമെൻറ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.