കൊൽക്കത്ത: ‘ഇന്ത്യൻ കാണികൾക്കു മുന്നിൽ എെൻറ പ്രദർശിപ്പിക്കാനുള്ള അവസരത്തിന് തടയിട്ട മനുഷ്യൻ’ -പി.കെ. ബാനർജി എന്ന പരിശീലകനെ കുറിച്ച് കാൽപന്തിലെ ചക്രവർത്തി പെ ലെയുടെ വാക്കുകളാണിത്.
ബ്രസീലിെൻറയും സാേൻറാസിെൻറയും കുപ്പായമഴിച്ച് ന്യൂയോർക് കോസ്മോസ് താരമായി 1977ൽ പെലെ കൊൽക്കത്തയിലെത്തിയതായിരുന്നു. പെലെ എന്ന നക്ഷത്രവും ഒരുപിടി താരങ്ങളുമായെത്തിയ ന്യൂയോർക് കോസ്മോസിെൻറ എതിരാളി പി.കെ. ബാനർജി പരിശീലിപ്പിച്ച മോഹൻ ബഗാനായിരുന്നു.
മൂന്ന് ലോകകിരീടത്തിെൻറ തിളക്കമുള്ള പെലെയുടെ കളിയും പ്രതിഭയും കൺ നിറയെ കാണാനുള്ള അവസരമായിരുന്നു ഇന്ത്യൻ കാണികൾക്ക്. അതിനായി പെലെയും ഒരുങ്ങി. പക്ഷേ, എല്ലാം പി.കെ. ബാനർജി എന്ന തന്ത്രശാലിയായ കോച്ചിെൻറ കത്രികപൂട്ടിൽ അവസാനിച്ചു.
മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. പെലെക്ക് ഗോൾനേടാനുമായില്ല. പെലെയെ പൂട്ടാനുള്ള ജോലി നായകൻ സുബ്രത ഭട്ടാചാര്യയെയായിരുന്നു ബാനർജി ഏൽപിച്ചത്. പ്രസൂൺ ബാനർജിയും ഗൗതം സർകാറും ബിദേശ് ഭോസും ചേർന്ന ടീം ആ പണി ഭംഗിയായി നിർവഹിച്ചു. മത്സരത്തിനു ശേഷമായിരുന്നു പെലെയുടെ വാക്കുകൾ.
വർഷങ്ങൾക്കു ശേഷം 2015ൽ പെലെ കൊൽക്കത്തയിലെത്തിയപ്പോൾ ഈ ഓർമകൾ പങ്കുവെച്ചായിരുന്നു താരസംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.